Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡിണ്ടിഗല്‍ : തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ വാഹനാപകടത്തില്‍ കോട്ടയം കുറുവിലങ്ങാട് സ്വദേശികളായ അഞ്ച് പേര്‍ മരിച്ചു. പുലര്‍ച്ചെ രണ്ടോടെ ഡിണ്ടിഗലില്‍ ഇവര്‍ സഞ്ചരിച്ച ടാറ്റ സുമോ വാന്‍ ബസില്‍ ഇടിച്ചാണ് കുടുംബത്തിലെ നാലുപേരും ഡ്രൈവറും മരിച്ചത്.ജോസഫ്,മകള്‍ ജിസ്മി സഹോദരന്‍ ജോസ് എന്നിവരും അയല്‍വാസികളായ ജോമി,സുനില്‍ തുടങ്ങിയവരുമാണ് മരിച്ചത്.ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം.ഡിണ്ടിഗല്‍ ചെമ്പട്ടിക്കും വത്തല ഗുണ്ടക്കും ഇടയിലായിരുന്നു അപകടം.സ്‌റ്റോപ്പില്‍ നിര്‍ത്തിയിട്ട തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിന്റെ പിന്നിലേക്ക് ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിച്ച് കയറുകയായിരുന്നു. സുനിലിന്റെയാണ് കാര്‍ . മൃതദേഹങ്ങള്‍ ഡിണ്ടിഗല്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. തമിഴ്നാട്ടില്‍ എന്‍ജിനീയറിങ്ങിന് വിദ്യാര്‍ഥിയായിരുന്ന ജിസ്മിയെ കൂട്ടി നാട്ടിലേക്ക് തിരിച്ചുപോവുന്നതിനിടെയായിരുന്നു ദുരന്തം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
Leave a Reply