Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 11:43 pm

Menu

Published on March 15, 2017 at 3:36 pm

120 മൈല്‍ വേഗത്തില്‍ കൊടുങ്കാറ്റ്, 30 അടി ഉയരത്തില്‍ തിരമാലകള്‍; കപ്പലിലെ ഞെട്ടിക്കുന്ന വീഡിയോ

footage-cruise-ship-windows-battered-waves-storm

120 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റിലും 30 അടി ഉയരത്തില്‍ പൊങ്ങിയ തിരമാലകളിലും പെട്ട ആഡംബരക്കപ്പലിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്.

footage-cruise-ship-windows-battered-waves-storm2

4500 യാത്രക്കാരും 1600 ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന കപ്പലിനാണ് പ്രതികൂല സാഹചര്യമുണ്ടായത്. 30 അടി ഉയരത്തില്‍ തിരമാലകള്‍ കപ്പലിലേക്ക് ആഞ്ഞടിക്കുകയായിരുന്നു. ഇതില്‍ ആടിയുലഞ്ഞി കപ്പലിന്റെ പല ഭാഗങ്ങളും തകര്‍ന്നു.

footage-cruise-ship-windows-battered-waves-storm3

യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരി 7ന് യുഎസിലെ ന്യൂജേഴ്‌സിയില്‍നിന്ന് ഫ്‌ളോറിഡയിലേക്ക് യാത്ര തിരിച്ച റോയല്‍ കരീബിയന്‍ എന്ന ആഡംബര കപ്പല്‍ അറ്റ്‌ലാന്റിക് മഹാസമുദ്രത്തില്‍വെച്ച് കൊടുങ്കാറ്റില്‍ അകപ്പെടുകയായിരുന്നു.

വിനോദസഞ്ചാരിയായ ഒരു യാത്രക്കാരന്‍ കപ്പലിന്റെ വശങ്ങളിലേക്കു കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നത് ആസ്വദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കടലിന്റെ ഈ രൗദ്രത കാരണം കപ്പലിന്റെ പല ഭാഗത്തും വലിയ നാശനഷ്ടമുണ്ടായി.

footage-cruise-ship-windows-battered-waves-storm1

മേല്‍ത്തട്ടിലും തുറന്ന മറ്റു ഭാഗങ്ങളിലും തിരമാലകള്‍ ഇരച്ചു കയറി. മുറികളിലെ ഷെല്‍ഫുകള്‍ തകര്‍ന്നു. 45 ഡിഗ്രിയോളമാണ് ഈ സമയത്ത് കപ്പല്‍ ചരിഞ്ഞത്. നാലു യാത്രക്കാര്‍ക്കും സംഭവത്തില്‍ പരുക്കേറ്റു. ഒടുവില്‍ ഫേളോറിഡയിലെ പോര്‍ട്ട് കാനവെരല്‍ തുറമുഖത്തേക്കുള്ള യാത്ര മതിയാക്കി കപ്പല്‍ തിരികെ ന്യൂജഴ്‌സിയിലേക്കു മടങ്ങുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News