Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : സ്ത്രീധനതുകയുടെ ബാക്കി നല്‍കാത്തതിൻറെ പേരിൽ പത്തൊമ്പതുകാരിയായ നവവധുവിനെ ഭര്‍ത്താവും അമ്മയും ചേര്‍ന്ന് തീ കൊളുത്തി.ഡല്‍ഹിയിലെ ത്രിനഗറിൽ ഒരു മാസം മുന്‍പ് വിവാഹിതയായ ദീപ്തിയെന്ന യുവതിക്കാണ് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായത് . ദീപ്തിയെ ഭര്‍ത്താവായ അമിതും അമ്മയും ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു . വിവാഹത്തിനു ശേഷം ദീപതിയോട് അമിതും അമ്മയും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദീപ്തി ഇത് നിരസിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം അമിതും അമ്മയും ചേര്‍ന്ന് ദീപ്തിയെ മര്‍ദ്ദിച്ചവശയാക്കിയ ശേഷം തീ കൊളുത്തുകയായിരുന്നു. മാരകമായി പൊള്ളലേറ്റ ദീപ്തിയെ സമീപവാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.
Leave a Reply