Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:20 am

Menu

Published on December 15, 2014 at 12:39 pm

മേസ്തിരിമാർക്ക് ലണ്ടനിൽ അവസരം ; ആഴ്ചയിൽ ഒരു ലക്ഷത്തോളം ശമ്പളം

foreign-bricklayers-on-1000-a-week-amid-skill-gap

ബ്രിട്ടനിൽ മേസ്‌തിരിമാരുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞു വരികയാണ്. ഇത് മൂലം ബ്രിട്ടീഷ് കമ്പനികൾ ഇപ്പോൾ സ്‌പെയിനില്‍നിന്നും പോര്‍ച്ചുഗലില്‍നിന്നും കട്ട കെട്ടാന്‍ അറിയാവുന്ന വിദഗ്‌ധ തൊഴിലാളികളെ എത്തിച്ചാണ് പണികൾ നടത്തുന്നത്. ആഴ്ചയിൽ ഒരു ലക്ഷത്തോളമാണ് ഇവർക്ക് ശമ്പളം നൽകുന്നത്. തോഴിലിനായെത്തുന്ന ഈ മേസ്തിരിമാർ ചോദിക്കുന്നത് സാധാരണ കൂലിയെക്കാൾ ഇരട്ടിയാണ്.

Foreign bricklayers 'on £1,000-a-week2

മേസ്‌തിരിമാര്‍ മാത്രമല്ല, പ്ലംബര്‍മാര്‍, ഇലക്‌ട്രീഷ്യന്‍മാര്‍, മെക്കാനിക്കല്‍ എഞ്ചിനിയര്‍മാര്‍, എച്ച്‌ജിവി ഡ്രൈവര്‍മാര്‍ തുടങ്ങി നിരവധി വിദഗ്‌ധ തൊഴിലാളികളുടെ കുറവാണ് ബ്രിട്ടനിലുള്ളത്. ആദ്യം ഈ തൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ 50,000 ത്തോളം രൂപയാണ് നൽകിയിരുന്നത്. എന്നാൽ ആളെ കിട്ടാതെ വന്നതോടെ കൂലി ഒരു ലക്ഷത്തോളമായി ഉയർത്തുകയായിരുന്നു. ഇലക്‌ട്രീഷ്യനും പ്ലംബറും ഡ്രൈവര്‍മാരുമായി നാട്ടിൽ നിന്ന് ഇവിടെയെത്തിയിട്ടുള്ള നിരവധി മലയാളികള്‍ ഡിപ്പന്‍ഡന്റ്‌ വിസയില്‍ എത്തിയവരാണ്. ഇവര്‍ക്ക്‌ ബ്രിട്ടണില്‍ ജോലി ചെയ്യണമെങ്കിൽ ഒരു ടെസ്റ്റ്‌ പാസാകുകയും തുടര്‍ന്ന്‌ ലൈസന്‍സുള്ള ഒരാള്‍ക്കൊപ്പം പരിശീലനം നേടുകയും വേണം.

കടപ്പാട് :BBC News

Loading...

Leave a Reply

Your email address will not be published.

More News