Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 5:34 am

Menu

Published on April 10, 2015 at 10:47 am

മുന്‍ ഒാസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റൻ റിച്ചി ബെനൊ അന്തരിച്ചു

former-australia-cricket-captain-richie-benaud-dies-at-84

സിഡ്നി: മുന്‍ ആസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റനും കമന്‍േററ്ററുമായ റിച്ചി ബെനൊ അന്തരിച്ചു. 84 വയസ്സായിരുന്നു. സിഡ്നിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മികച്ച ഒാള്‍ റൗണ്ടറായിരുന്ന റിച്ചി ബെനോ 63 ടെസ്റ്റുകളില്‍ നിന്നായി 11,719 റണ്‍സും 945 വിക്കറ്റും, 23 സെഞ്ചുറിയും നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 2000 റണ്‍സും 200 വിക്കറ്റും തികച്ച ആദ്യ താരമാണ് റിച്ചി ബെനൊ. 1964ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച അദ്ദേഹം മാധ്യമരംഗത്തേക്ക് കടന്നു. ക്രിക്കറ്റ് കമന്‍റേറ്ററെന്ന നിലയില്‍ പ്രശസ്തനായ അദ്ദേഹം 2005ലെ ആഷസ് പരമ്പരയിലാണ് അവസാനമായി കമേന്‍റേറ്ററായത്. അദ്ദേഹത്തിന്‍െറ ക്യാപ്റ്റന്‍സിക്കു കീഴില്‍ ആസ്ട്രേലിയ ഒരു പരമ്പരയിലും തോല്‍വിയറിഞ്ഞിട്ടില്ല. കഴിഞ്ഞ നവംബറിലാണ് റിച്ചി ബെനൊയ്ക്ക് അര്‍ബുദ ബാധ സ്ഥിരീകരിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News