Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 2:26 pm

Menu

Published on July 5, 2013 at 11:34 am

മുൻ പോലീസ് ഐ.ജി കെ.ലക്ഷ്മണയെ വിട്ടയച്ചു

former-i-g-k-lakshmana-freed-from-jail

തിരുവനന്തപുരം:നക്സൽ വർഗീസ് വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്ന മുൻ പോലീസ് ഐ.ജി കെ.ലക്ഷ്മണയെ വിട്ടയച്ചു. രണ്ടര വർഷത്തെ ജയിൽവാസത്തിനു ശേഷം ഇന്നു രാവിലെ ആറുമണിയോടെയാണ് ലക്ഷ്മണ ജയിൽമോചിതനായത്.75വയസ് തികൻഹവരും ആരോഗ്യം ക്ഷയിച്ചവരുമായ തടവുപുള്ളികളെ വിട്ടയക്കാമെന്ന കേരള ജയിൽ ചട്ടങ്ങൽ പ്രകാരമാണ് വിട്ടയച്ചത്.നക്സൽ വർഗീസ് വധക്കേസിൽ 2010ഒക്റ്റോബർ മുതൽ പൂജപ്പുര സെന്റ്രൽ ജയിലിൽ ജീവപര്യന്തം കഠിനതടവ് അനുഭവിച്ചു വരികയായിരുന്നു കെ.ലക്ഷ്മണ.അതേ സമയം കെ.ലക്ഷ്മണയെ വിട്ടയക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് വർഗീസിൻറെ ബന്ധുക്കൾ പറഞ്ഞു.മുൻപ് ലക്ഷ്മണയെ വിട്ടയക്കാനുള്ള നീക്കം എതിർപ്പുകളെ തുടർന്ന് മാറ്റിവെച്ചതാണെന്നും ബന്ധുക്കൾ പറഞ്ഞു.  കൊച്ചിയിലുള്ള അഭിഭാഷകനുമായി ചർച്ച ചെയ്ത ശേഷം തുടർനടപടികൾ തീരുമാനിക്കുവാനാണ് ബന്ധുക്കളുടെ തീരുമാനം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33