Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 5:52 am

Menu

Published on June 11, 2013 at 9:48 am

പാമ്പിന്‍ വിഷവുമായി നാലുപേര്‍ പിടിയില്‍

four-held-with-snake-poison-worth-one-crore-in-kozhikode

കോഴിക്കോട് ഒരു കോടി രൂപ വിലവരുന്ന പാമ്പിന്‍ വിഷവുമായി നാലുപേര്‍ പിടിയില്‍. ഒരുലിറ്റര്‍ പാമ്പിന്‍ വിഷമാണ് പിടികൂടിയത്.

വയനാട്, തിരുവനന്തപുരം സ്വദേശികളായ ഷറഫുദീന്‍, രാഗേഷ്, ധനേഷ്, രമീഷ് എന്നിവരെയാണ് ഈസ്റ്റ്ഹില്ലിന് സമീപം വെച്ച് പിടികൂടിയത്. ഒരു മാസത്തോളമായി നടത്തിയ ശ്രമത്തിനൊടുവിലാണ് ഇവരെ നാടകീയമായി പിടികൂടിയത്.

പാമ്പിന്‍ വിഷം വാങ്ങാനെന്ന വ്യാജേനെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണിലൂടെ ഇവരെ ബന്ധപ്പെടുന്നത്. ഫ്ലാസ്‌കില്‍ സൂക്ഷിച്ച ഒരു ലിറ്റര്‍ വിഷമാണ് പിടിച്ചത്. വയനാട്ടില്‍ പാമ്പുകളെ വളര്‍ത്തി വിഷമെടുത്ത് മയക്കുമരുന്നിനും മറ്റ് ലഹരിവസ്തുക്കളും നിര്‍മ്മിക്കുന്ന റാക്കറ്റിലെ കണ്ണികളാണ് ഇവരെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന

Loading...

Leave a Reply

Your email address will not be published.

More News