Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: കുമാരനല്ലൂരിൽ രണ്ട് വ്യത്യസ്ഥ അപകടങ്ങളിൽ നാല് പേർ മരിച്ചതായി കണ്ടെത്തി.നീലിമംഗലം റെയില്‍വേപ്പാളത്തിൽ കട്ടപ്പന സ്വദേശികളായ അമ്മയുടെയും മകളുടെയും മൃതദേഹവും സമീപത്തുള്ള മീനച്ചിലാറ്റിൽ തമിഴ്‌നാട് സ്വദേശികളായ രണ്ടു പേരുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.കട്ടപ്പന കാവുംപടി നങ്കിലത്ത് ബിജുവിന്റെ ഭാര്യ സന്ധ്യ(39), മകള്‍ വിദ്യ(12) എന്നിവരുടെ മൃതദേഹം ട്രെയിൻ തട്ടി റയിൽവേ പാളത്തിൽ മരിച്ച നിലയിലും തമിഴ്‌നാട് കരൂര്‍ സ്വദേശികളായ കുമാര്‍(35), ചന്ദനമണി എന്നിവരുടെ മൃതദേഹങ്ങൾ നീലിമംഗലം റെയില്‍വേ പാലത്തിനുതാഴെ മീനച്ചിലാറ്റിലുമാണ് കണ്ടെത്തിയത്.സന്ധ്യയുടെ ഇരട്ടകുട്ടികളായ മറ്റ് രണ്ട് മക്കളായ ആബിന്‍, അശ്വിന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ഈ കുട്ടികൾ നടത്തിയ വിവരത്തിൻറെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തിയപ്പോൾ സന്ധ്യയെ റെയില്‍വേപ്പാലത്തിലും വിദ്യയെ പാലത്തോടുചേര്‍ന്ന് തൂണിനുസമീപവും തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലുള്ള സന്ധ്യയുടെ മക്കൾ പോലീസിന് നല്കിയ മൊഴിയിൽ അമ്മ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായും അതിനു വേണ്ടിയാണ് കോട്ടയത്തെത്തിയതെന്നും കുട്ടികൾ പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയ്ക്കുശേഷം പാലത്തില്‍ കയറിക്കിടക്കുകയായിരുന്നുവെന്നും ഇവര പറഞ്ഞു.അപകടത്തിനുശേഷം ഇരുട്ടായതിനാല്‍ കുട്ടികള്‍ വെളിച്ചമുള്ള സ്ഥലംനോക്കി നടന്ന് ഇവർ റോഡിലെത്തുകയായിരുന്നു.മുറിവേറ്റ കുട്ടികളെ റോഡിൽ കണ്ട സമീപവാസി പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.സന്ധ്യയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.സാമ്പത്തിക പ്രശ്നമാണ് മരണകാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെതമിഴ്‌നാട് സ്വദേശികളായ ഇരുപത്തൊന്നോളം കൂലിപ്പണിക്കാരുടെ സംഘം കോട്ടയം റെയില്‍വേസ്റ്റേഷന്‍ ലക്ഷ്യമാക്കി നടക്കുമ്പോൾ പിന്നാലെ പെട്ടെന്ന് ട്രെയിൻ വരുന്നത് കണ്ട് ഇവരിൽ ചിലർ വെള്ളത്തില്‍ച്ചാടിയും പാലത്തിന്റെ ഗര്‍ഡറില്‍ തൂങ്ങിയും രക്ഷപ്പെടുകയായിരുന്നു.ഇവരുടെ കൂടെയുള്ളതാണ് മരിച്ച തമിഴ് സ്വദേശികളായ കുമാറും ചന്ദനമണിയുമെന്നാണ് പോലീസിൻറെ നിഗമനം.
Leave a Reply