Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 11:40 pm

Menu

Published on January 31, 2017 at 5:59 pm

ഫ്രാന്‍സില്‍ മധുര പാനീയങ്ങള്‍ക്ക് നിരോധനം

france-bans-unlimited-soft-drinks

പാരീസ്: ഫ്രാന്‍സില്‍ മധുര പാനീയങ്ങളുടെ പരിധിയില്‍ കവിഞ്ഞ ഉപയോഗങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. റെസ്റ്റോറന്റുകളിലും മധുരപാനീയങ്ങള്‍ വിളമ്പുന്ന മറ്റിടങ്ങളിലും നിരോധനം നിലവില്‍ വന്നു.

france-bans-unlimited-soft-drinks1

രാജ്യത്ത് അമിതമായ രീതിയില്‍ ശരീരഭാരം വര്‍ദ്ധിച്ചു വരുന്നവരുടെ എണ്ണം കൂടിയതാണ് പാനീയങ്ങള്‍ നിരോധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതിനും ഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായ മധുരപാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിന് ലോകാരോഗ്യസംഘടന നിര്‍ദേശിച്ചിരുന്നു.

ഫ്രാന്‍സിലെ ചില നഗരങ്ങളിലെ റെസ്റ്റോറന്റുകളിലും മറ്റും സോഡ പോലെയുള്ള പാനീയങ്ങള്‍ ധാരാളമായി വിളമ്പാറുണ്ട്. എന്നാല്‍ പുതിയ നിയമമനുസരിച്ച് ഉത്തേജക പാനീയങ്ങളുള്‍പ്പെടെയുള്ള മധുരപാനീയങ്ങള്‍ക്ക് നിരോധനം ബാധകമാണ്.

france-bans-unlimited-soft-drinks2

സ്‌കൂള്‍ കാന്റീനുകളുമായി ബന്ധപ്പെട്ട ഫാസ്റ്റ്ഫുഡ് ശൃംഖലകളെയാകെ പുതിയ തീരുമാനം ബാധിക്കും. യുവതലമുറയെ അമിതഭാരമുള്‍പ്പെടെയുള്ള ശാരീരിക പ്രശ്നങ്ങളില്‍ നിന്ന് രക്ഷിക്കുന്നതാണ് നിരോധനത്തിന്റെ ലക്ഷ്യം.

പ്രായപൂര്‍ത്തിയായവരുടെ അമിതഭാരത്തെക്കുറിച്ചുള്ള സര്‍വേ പ്രകാരം ഫ്രാന്‍സില്‍ 15.3ശതമാനംപേരും അമിതഭാരമുള്ളവരാണ്. ബ്രിട്ടനുമായി(20.1) താരതമ്യപ്പെടുത്തുമ്പോള്‍ ഫ്രാന്‍സിന്റെ ശതമാനം കുറവാണ്. എന്നാല്‍ ഇറ്റലിയുടേതിനേക്കാള്‍ കൂടുതലുമാണ്. നിലവില്‍ 10.7ശതമാനമാണ് ഇറ്റലിയുടെ കണക്ക്.

Loading...

Leave a Reply

Your email address will not be published.

More News