Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:43 am

Menu

Published on September 23, 2016 at 10:53 am

പ്രായമായാല്‍ പാട്ട് നിര്‍ത്തണമെന്ന് വേണുഗോപാല്‍…ലക്ഷ്യം വച്ചത് യേശുദാസിനേയോ..?

g-venugopal-writes-about-the-retirement-of-s-janaki

പ്രായമാകുമ്പോള്‍ പഴയ പാട്ടുകാര്‍ മാറിനില്‍ക്കണമെന്ന് ഗായകന്‍ ജി വേണുഗോപാല്‍. പ്രായം കൂടുന്നതനുസരിച്ചു തൊണ്ട ക്ഷീണിക്കുകയാണെന്നു മനസിലാക്കണമെന്നും പാട്ടുനിര്‍ത്താനുള്ള എസ് ജാനകിയുടെ തീരുമാനം മാതൃകാപരവും ഉചിതവുമാണെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
വേണുഗോപാല്‍ ലക്ഷ്യമിട്ടത് ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ ആണെന്ന് ഇതിനകം തന്നെ ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.

ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് വേണുഗോപാലിന്റെ പരാമര്‍ശം.78 വയസ് എന്നു പറയുമ്പോള്‍ 90 ശതമാനത്തിലേറെ ജീവിതം പിന്നിട്ടു എന്നാണ് അര്‍ത്ഥം. ഗായകന്റെ കാര്യത്തില്‍ അയാളുടെ ഇരുപതു വയസുമുതലുള്ള പാട്ടുകള്‍, മുപ്പതു വയസുവരെയുള്ള പാട്ടുകള്‍ നാല്‍പതു വയസുവരെയുള്ള പാട്ടുകള്‍ എന്നൊക്കെയായി പാട്ടുകളെ വേര്‍തിരിക്കേണ്ടിവരും. ഇരുപതു മുതല്‍ ഇരുപത്തഞ്ചു വര്‍ഷം വരെയാണ് ഒരു കലാകാരന് നിറഞ്ഞുനില്‍ക്കാവുന്ന സമയം.

പഴയഗായകര്‍ അതിനൊക്കെ എത്രയോ അപ്പുറം പാടിയിരിക്കുന്നു. ജാനകിയമ്മ പാടിയത് അറുപതു വര്‍ഷമാണ്. ശരീരത്തിലെ ഏറ്റവും ചെറിയ അവയവമായ വോക്കല്‍കോഡിനെ വളരെയേറെ ആയാസപ്പെടുത്തിയാണ് ഇത്രയും കാലം ജോലി ചെയ്തിട്ടുള്ളത്. ഇനി നിര്‍ത്തണമെന്നു തോന്നുന്നതു തികച്ചം സ്വാഭാവികമാണെന്നും വേണുഗോപാല്‍ എഴുതുന്നു.

തെന്നിന്ത്യന്‍ സംഗീതമേഖല അതിന്റെ ഏറ്റവും ഉന്നതിയില്‍ ആയിരുന്നകാലത്തു പാടിയിരുന്നവരാണ് എസ് ജാനകിയും മറ്റും. ആ കാലത്തുണ്ടായിരുന്ന മിക്ക സംഗീത സംവിധായകരോ സഹഗായകരോ സാങ്കേതിക വിദഗ്ധരോ ഇന്നില്ല. അവര്‍ പാടിയിരുന്ന തരം ഗാനങ്ങളും ഇന്നില്ല. റെക്കോഡിംഗ് രീതികളും മാറി. ഹാര്‍ഡ് വേര്‍ മാത്രം ഗാനം നിര്‍ണയിച്ചിരുന്ന കാലത്തുനിന്ന് സോഫ്റ്റ് വെയറിലേക്കു ഗാനശബ്ദലേഖന മേഖല മാറിക്കഴിഞ്ഞു. ഇതിനോടൊക്കെ പൊരുത്തപ്പെട്ടു പാടുക പഴയതലമുറയ്ക്ക് അത്ര എളുപ്പമല്ല. ഇതെല്ലാം അവരെ ബുദ്ധിമുട്ടിക്കുന്നുണ്ടാകുമെന്നും വേണുഗോപാല്‍ ലേഖനത്തില്‍ പറയുന്നു.

എന്തുതന്നെയായാലും സ്വന്തം ശബ്ദവും പാട്ടും പഴയ മികവ് പുലര്‍ത്തുന്നില്ല എന്ന തിരിച്ചറിവോടെ അവരെടുത്ത തീരുമാനമാണ്. ഇനി പാടേണ്ട എന്നാണെങ്കില്‍ അതു തീര്‍ച്ചയായും സ്വാഗതാര്‍ഹമായ കാര്യമാണ്. പ്രായം ഒരു പ്രശ്‌നം തന്നെയാണ്. തലമുറകള്‍ മാറുന്നു. പാട്ടുകള്‍ മാറുന്നു. ആ പാട്ടുകള്‍ക്ക് ആവശ്യമായ ശബ്ദങ്ങള്‍ മാറുന്നു. അത്തരം പാട്ടുകളും ശബ്ദങ്ങളും തെരഞ്ഞെടുക്കാന്‍ അതിന്റെ സൃഷ്ടാക്കള്‍ക്കു സ്വാതന്ത്ര്യമുണ്ട്. അത് അംഗീകരിച്ചേ മതിയാകൂ. അതുകൊണ്ട് ജാനകിയമ്മയുടേത് തീര്‍ച്ചയായും ഉചിതമായ തീരുമാനമാണെന്നും വേണുഗോപാല്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News