Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 6:07 pm

Menu

Published on March 16, 2016 at 4:56 pm

മണിയെ നഷ്ടപ്പെടുത്തിയത് സുഹൃത്തുക്കളെന്ന വ്യാജേന കൂടെ കൂടിയവർ : ഗണേഷ്‌കുമാര്‍

ganesh-kumar-about-kalabhavan-mani

മണിയെന്ന കലാകരാനെ നഷ്ടപ്പെടുത്തിയത് സുഹൃത്തുക്കളെന്ന വ്യാജേന കൂടെ കൂടിയവരെന്ന്  കെ.ബി.ഗണേഷ്‌കുമാര്‍. നിഷ്‌കളങ്കനായ ഒരു സുഹൃത്തിന് ഇങ്ങനെ ഒരു ആരോഗ്യപ്രശ്‌നം വരുമ്പോള്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കാതെ അന്ന് രാത്രിയും അദേഹത്തിന്റെ കൂടെ ആഘോഷിക്കാന്‍ നിന്നവരെ കണ്ടാല്‍ കാര്‍ക്കിച്ചു തുപ്പണമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു. കൊല്ലത്ത് സംഘടിപ്പിച്ച കലാഭവന്‍ മണി സ്മൃതി സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സുഹൃത്തുകളായി കൂടെ കൂടിയിരുന്നവര്‍ വിചാരിച്ചിരുന്നുവെന്നങ്കില്‍ മണി ഇനിയും ഒരുപാടുകാലം ഇവിടെ ജീവിച്ചിരുന്നേനെ എന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. വന്നവഴി മറക്കുന്ന സിനിമാക്കാര്‍ക്കിടയില്‍ വ്യത്യസ്ഥനായിരുന്നു മണിയെന്നും ഗണേഷ് പറഞ്ഞു. തളരാത്ത മനസാണ് മണിയെ ഉയരങ്ങളില്‍ എത്തിച്ചതെന്നും അദ്ദേഹം അനുസ്മരിച്ചു.

Loading...

Leave a Reply

Your email address will not be published.

More News