Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 8:42 pm

Menu

Published on April 12, 2014 at 2:29 pm

‘ഗ്യാങ്ങ്സ്റ്റർ’ – ആഷിഖ് അബുവിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല

gangster-malayalam-movie-review

മമ്മൂട്ടി -ആഷിഖ് അബു ചിത്രം ഗ്യാങ്ങ്സ്റ്റർ അധോലോക നായകന്റെ വളര്‍ച്ചയും തളര്‍ച്ചയും പ്രതികാരവുമുള്ള ഒരു ചിത്രമായി പ്രേക്ഷകരിലെത്തിക്കണമെന്നായിരുന്നു ആഷിഖ് അബു ആഗ്രഹിച്ചിരുന്നത്.എന്നാൽ പേരിനു പോലും ഒരു കഥയില്ലാത്ത ചിത്രമായിപ്പോയി എന്നത് ചിത്രത്തിൻറെ ഏറ്റവും വലിയ പോരായ്മയായി കരുതാം.അധോലോക നായകന്‍ എന്നത് അക്ബറിന്റെ കുലത്തൊഴില്‍ ആണ്. അതായത് അക്ബറിന്റെ അച്ചന്‍ വലിയൊരു ഡോണ്‍ ആയിരുന്നു. കൈയ്യിലിരിപ്പ് കൊണ്ട് അക്ബറിന്റെ ഡാഡിനെയും ഒപ്പം കുടുംബത്തെയും ചില ഗുണ്ടകൾ കൊന്നു. പിന്നീട് അനാഥനായ അക്ബര്‍ നാടുവിടുകയും പിന്നീട് വലുതായി തിരികെയെത്തിയ അക്ബര്‍ തൻറെ ഡാഡിനെ കൊലപ്പെടുത്തിയവരെ കൊല്ലുകയും പിന്നീട് അക്ബര്‍ തന്റെ ക്രിമിനല്‍ സ്വഭാവം തുടരുകയും ചെയ്യുന്നു.ചിത്രത്തിൽ ഒന്നര മണിക്കൂര്‍ കഥയും ബാക്കി അര മണിക്കൂര്‍ മമ്മൂട്ടിയുടെ നടപ്പും ഇരിപ്പും പുഞ്ചിരിയുമായിരുന്നു. ബാക്കിയുള്ള ഇരുപത് മിനുട്ട് മമ്മൂട്ടിയുടെ ഡ്രൈവിംഗ് ആണ്.എന്തൊക്കെയായാലും ആഷിഖ് അബുവിന് ഗ്യാങ്ങ്സ്റ്റർ പ്രതീക്ഷിച്ച വിജയം നേടിക്കൊടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News