Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:54 pm

Menu

Published on January 30, 2014 at 3:44 pm

അമര്‍ചിത്രകഥയിലെ നായകനായി സൗരവ് ഗാംഗുലി

ganguly-may-be-first-living-hero-of-amar-chitra-katha

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി അമര്‍ചിത്രകഥയിലെ ഹീറോയാകുന്നു. ഇതുവരെ മണ്‍മറഞ്ഞുപോയിട്ടുള്ള ധീരനായകന്‍മാരാണ് അമര്‍ചിത്രകഥയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാല്‍ അമര്‍ചിത്രകഥയില്‍ ഹീറോയാകുന്ന ആദ്യത്തെ ജീവിച്ചിരിക്കുന്ന വ്യക്തി എന്ന അപൂര്‍വ്വനേട്ടമാണ് ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി സ്വന്തമാക്കിയിട്ടുള്ളത്.അതേസമയം പുതിയകാലത്തെ കുട്ടികളെ ആകര്‍ഷിക്കാനാണ് ജീവിച്ചിരിക്കുന്ന പ്രമുഖ വ്യക്തികളെ കഥാപാത്രങ്ങളാക്കാന്‍ അമര്‍ചിത്രകഥയുടെ പ്രസാധകര്‍ തീരുമാനിച്ചിരിക്കുന്നത്.ആനിമേഷന്‍, കംപ്യൂട്ടര്‍ ഗെയിം എന്നീ വ്യത്യസ്ത പതിപ്പുകളില്‍ ടിവി, മൊബൈല്‍, ഇന്റര്‍നെറ്റ് തുടങ്ങിയ മാധ്യമങ്ങളില്‍ ലഭ്യമാകുന്ന തരത്തിലാണ് സൗരവ് അമര്‍ചിത്രകഥ വരികയെന്ന് അമര്‍ ചിത്രകഥയുടെ പ്രസാധക ചുമതലയുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പ് സിഇഒ കിഷോര്‍ ബിയാനി അറിയിച്ചു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് നായകന്‍മാരില്‍ ഒരാളായിരുന്നു സൗരവ് ഗാംഗുലി. ഗാംഗുലിയുടെ കണിശതയും കളിക്കളത്തിലെ ആക്രമണോല്‍സുകതയോടെയുള്ള സമീപനവും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയാണ് ഗാംഗുലി ഇന്ത്യന്‍ ടീമിനെ മികച്ച നിലയിലേക്ക് എത്തിച്ചത്. ഗാംഗുലിയുടെ ജീവിതവിജയം കഠിനാധ്വാനത്തിൻറെ  ഫലമായിരുന്നു. അദ്ദേഹത്തിന്‍റെ ജീവിതം ഇന്നത്തെ കുട്ടികള്‍ക്ക് മാതൃകാപരമായ ഒന്നാണ്. അതുകൊണ്ടാണ് അമര്‍ചിത്രകഥയില്‍ സൗരവ് ഗാംഗുലിയുടെ ജീവിതകഥ ഉള്‍പ്പെടുത്തുന്നതെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് വക്താവ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News