Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചിപ്സ് പായ്ക്കറ്റുകളിൽ വായു കയറ്റി വീർപ്പിച്ചിരിക്കുന്നത് എന്തിനാണെന്ന് നിങ്ങൾറിയാമോ? പായ്ക്കറ്റിന്റെ ഭംഗി കൂട്ടാനോ പായ്ക്കറ്റുകളിൽ ഉല്പന്നം കൂടുതലായി ഉള്ളതുകൊണ്ടോ അല്ല….
യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള പായ്ക്കറ്റുകളിൽ നൈട്രജനാണുള്ളത് . പൊട്ടറ്റോ ചിപ്സും മറ്റും കൈകാര്യം ചെയ്യുമ്പോള്‍ ഉടഞ്ഞും പൊടിഞ്ഞും പോവാതിരിക്കാന്‍ ഒരു കുഷ്യനിംഗ് എഫക്റ്റ് തീര്‍ക്കാന്‍ ഇത് സഹായിക്കുന്നു. വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ അന്തരീക്ഷ ഓക്സിജന്റെ സാന്നിധ്യത്തില്‍ കേടായിപ്പോവും.അതിനാൽ അറ്റ്‌മോസ്ഫെറിക് പായ്ക്കേജിംഗ് എന്ന സാങ്കേതിക വിദ്യവഴി നൈട്രജെന്‍ ഫില്ലിംഗ് നടത്തി ഉത്പന്നങ്ങൾ കേടുകൂടാതെ ഉപഭോക്താക്കളിൽ എത്തിക്കാനാണ് ഇങ്ങനെ പായ്ക്കറ്റുകളിൽ നൈട്രജൻ ഫില്ലിംഗ് നടത്തുന്നത്. നൈട്രജന്‍ ഒരു നിഷ്ക്രിയവാതകമായതിനാൽ യാതൊരു രാസപ്രവർത്തനങ്ങളും സംഭവിക്കില്ല. അതിനാൽ പായ്ക്കറ്റുകളിലെ ഭക്ഷണത്തിലും രാസമാറ്റം സംഭവിക്കുകയില്ല.
Leave a Reply