Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:12 pm

Menu

Published on July 25, 2016 at 4:00 pm

നടി ഗായത്രി സുരേഷിനെതിരെ ദീപ്തി ഐപിഎസ്…!!

gayathri-arun-lashes-out-at-gayathri-suresh-for-mocking-serial-actresses

നടി ഗായത്രി സുരേഷ് സീരിയലിലെ ഓവര്‍ ആക്ടിങിനെ കളിയാക്കുന്ന ഒരു വിഡിയോ മാസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.ചന്ദനമഴ എന്ന സീരിയലിനെ കളിയാക്കി കൊണ്ടായിരുന്നു വീഡിയോ.എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ഗായത്രി അരുണ്‍.

അഭിനയം എന്ന ഒരേ പ്രൊഫഷനില്‍ നിന്നുകൊണ്ട് അതേ രംഗത്തുള്ള മറ്റുള്ളവരെ കളിയാക്കുന്നത് ന്യൂ ജനറേഷന്‍ കോമാളിത്തരമാണെന്ന് ഗായത്രി അരുണ്‍ പറഞ്ഞു.സിനിമയില്‍ എന്ന പോലെ തന്നെ, സീരിയലിലും വളരെ ആത്മാര്‍ത്ഥമായി, കഷ്ടപ്പെട്ട് തന്നെയാണ് അഭിനയിക്കുന്നത്.വീഡിയോയിലൂടെ കളിയാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍, സീരിയലുകളില്‍ നല്ല സന്ദേശമില്ല എന്നായിരുന്നു ഗായത്രി സുരേഷിന്റെ മറുപടി. എന്നാല്‍ എത്ര സിനിമകള്‍ നല്ല സന്ദേശത്തോടെ എത്തുന്നുണ്ട് എന്ന് ഗായത്രി അരുണ്‍ ചോദിക്കുന്നു. സിനിമകളില്‍ എന്ന പോലെ തന്നെ, ചില സീരിയലുകളിലും നല്ല സന്ദേശങ്ങള്‍ കൈമാറുന്നുണ്ട്.സീരിയല്‍ ഇഷ്ടമില്ലാത്തവര്‍ ദയവ് ചെയ്ത് അത് ഉപേക്ഷിച്ചേക്കൂ. മറ്റുള്ളവര്‍ ചെയ്യട്ടേ. ഇത് ഞങ്ങളുടെ തൊഴിലാണ്- ഗായത്രി അരുണ്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News