Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:05 am

Menu

Published on June 3, 2017 at 10:57 am

പത്തനംതിട്ട പുല്ലാട് മേഖലയില്‍ രാത്രിയിലെ വെളുത്ത രൂപങ്ങള്‍; വാസ്തവമെന്ത്?

ghost-hoax-ghost-caught-on-camera-near-kozhencherry

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിക്ക് സമീപം പുല്ലാട്, റോഡില്‍ പ്രേതമിറങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക പ്രചാരണം.

അര്‍ധരാത്രിയില്‍ റോഡരുകില്‍ നില്‍ക്കുന്ന വെളുത്തരൂപം വാഹനങ്ങളെത്തുമ്പോള്‍ റോഡിന് കുറുകേയും വാഹനത്തിന് നേരെയും പായുന്നുവെന്നാണ് പ്രചാരണം. പുല്ലാടുനിന്നുള്ള ദൃശ്യങ്ങള്‍ എന്നപേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വിഡിയോയും പ്രചരിക്കുന്നുണ്ട്.

തല മുതല്‍ കാലുവരെ മൂടുന്ന വെളുത്ത വസ്ത്രമണിഞ്ഞ്, കയ്യില്‍ ഒരു വടിയും പിടിച്ച് നില്‍ക്കുന്ന രൂപം. വാഹനം അടുത്തെത്തുമ്പോള്‍ വലിയ ശബ്ദമുണ്ടാക്കിക്കൊണ്ട് വാഹനത്തിന് നേരെ പാഞ്ഞടുക്കുന്നതാണ് വീഡിയോയിലുള്ളത്. പുല്ലാട് ടൗണില്‍ പഴയ എസ്.ബി.ടിക്ക് സമീപം വെളുത്ത രൂപത്തെ കണ്ടുവെന്നാണ് പിന്നീടുണ്ടായ പ്രചാരണം.

ഈ ദൃശ്യങ്ങളില്‍ കാണുന്ന റോഡിന്റെ വശങ്ങളില്‍ ഉണങ്ങിയ പുല്ലും തകര്‍ന്ന റോഡുമാണ് ഉള്ളത്. എന്നാല്‍ പച്ചപ്പുനിറഞ്ഞതാണ് ഈ മേഖലയിലെ റോഡുകളെല്ലാമെന്നും ദൃശ്യങ്ങളില്‍ കാണുന്നതുപോലെയുള്ള ഒരു സ്ഥലവും പുല്ലാട്, കുമ്പനാട് പ്രദേശങ്ങളിലില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അതുപോലെ എസ്.ബി.ടി പ്രവര്‍ത്തിക്കുന്നത് ടൗണിന് നടുവിലും. പ്രേതത്തെ കണ്ടതായി ഇതുവരെ പൊലീസിനും വിവരമൊന്നും ലഭിച്ചിട്ടില്ല. വിദേശത്ത് എവിടെനിന്നോ മുന്‍പ് പ്രചരിച്ച വിഡിയോ ആണ് ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുന്നതെന്നാണ് ഈ വീഡിയോക്ക് താഴെയുള്ള കമന്റുകള്‍ സൂചിപ്പിക്കുന്നത്.

സൗദിയിലെ ഒരു ഡെസര്‍ട്ട് റോഡില്‍ വെച്ച് ചിത്രീകരിച്ചതാണ് ഈ വീഡിയോയെന്നും അന്ന് വണ്ടിയില്‍ അറബിയിലുള്ള പേടിച്ച സംസാരവും കേള്‍ക്കാമായിരുന്നുവെന്നും കമന്റുകളുണ്ട്. നാലു വര്‍ഷത്തോളം സൗദിയില്‍ പ്രചരിച്ചതാണ് ഈ വീഡിയോയെന്നും ഇപ്പോഴിത് നാട്ടിലെത്തിയെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News