Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:07 am

Menu

Published on July 16, 2016 at 11:02 am

കഷണ്ടി അകറ്റാൻ ഇഞ്ചി…!!

ginger-for-baldness

കഷണ്ടി മാറിക്കിട്ടാൻ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും നടക്കുന്നില്ലേ …?എങ്കിൽ വിഷമിക്കേണ്ട… നമ്മുടെ വീട്ടില്‍ നിന്നു തന്നെ നമുക്ക് കഷണ്ടിയെ തുരത്താനുള്ള മാര്‍ഗ്ഗം. കഷണ്ടിയെ തുരത്താനും മുടി വളര്‍ച്ച വേഗത്തിലാക്കാനും ഇഞ്ചി നിങ്ങളെ സഹായിക്കും.എങ്ങനെയെന്ന് നോക്കാം…

കഷണ്ടിയില്‍ മുടി വളരാന്‍ 60-70 ഗ്രാം ഇഞ്ചി 500എംഎല്‍ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം എടുത്തു വച്ച് തലയോടില്‍ പുരട്ടാം. കാല്‍ മണിക്കൂര്‍ കഴിഞ്ഞു കഴുകാം. ഇത് അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്‍കും.

വെളിച്ചെണ്ണയില്‍ ഇഞ്ചി തിളപ്പിച്ചു ചേര്‍ത്തു തലയില്‍ പുരട്ടാം. ഇത് മുടികൊഴിച്ചില്‍ തടയും, മുടി വളരാന്‍ സഹായിക്കും. കഷണ്ടിയില്‍ വരെ മുടി വരും.

സവാള, ഇഞ്ചി എന്നിവ ചേര്‍ത്തരച്ചു തലയോടില്‍ പുരട്ടാം. കണ്ണെരിയുമെന്നതു ശരിയാണ്. ഇതൊഴിവാക്കാന്‍ ഇത് വെളിച്ചെണ്ണയില്‍ കലക്കി പുരട്ടിയാലും മതി. പിന്നീടു ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം. 2 സവാളയും 3 ഇഞ്ചു നീളമുള്ള ഇഞ്ചിയും ഉപയോഗിയ്ക്കാം.

250 ഗ്രാം വെളിച്ചെണ്ണയില്‍ 50 ഗ്രാം ഇഞ്ചിയരിഞ്ഞതിട്ടു തിളപ്പിയ്ക്കുകയാണ് വേണ്ടത്. വെളിച്ചെണ്ണയ്ക്കു പകരം ബദാം, ഒലീവ് ഓയിലുകളും ഉപയോഗിയ്ക്കാം.

ഇഞ്ചി ചേര്‍ത്തു തിളപ്പിച്ച ചായ, ഇഞ്ചി സൂപ്പ് എന്നിവ കുടിയ്ക്കുന്നതും മുടികൊഴിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്.

ഇഞ്ചിനീരും ചെറുനാരങ്ങാനീരും കലര്‍ത്തി തേയ്ക്കുന്നത് താരന് നല്ലൊരു മരുന്നാണ്.

ഇഞ്ചിയുടെ നീരെടുത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിച്ച് കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകുക. കൂടുതല്‍ സമയം വച്ചാല്‍ ചൊറിച്ചിലുണ്ടായേക്കാം.

 

Loading...

Leave a Reply

Your email address will not be published.

More News