Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 12:34 pm

Menu

Published on April 4, 2017 at 10:41 am

കോഴിക്കോട് ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി; ട്രെയിന്‍ഗതാഗതം പുന:സ്ഥാപിച്ചു

goods-train-derailed-in-calicut-chemanchery

കോഴിക്കോട്: ചേമഞ്ചേരിക്കടുത്ത് പൂക്കാട് ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് തുടര്‍ന്ന് ഭാഗികമായി മുടങ്ങിയ റെയില്‍ഗതാഗതം പുന:സ്ഥാപിച്ചു.

കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്ക് തകരാര്‍ സംഭവിച്ചതിനാല്‍ ഈ ഭാഗത്ത് ഒറ്റവരി ട്രാക്കില്‍ മാത്രമായിരുന്നു സര്‍വീസ്. ഇക്കാരണത്താല്‍ ട്രെയിനുകള്‍ വൈകിയോടുകയായിരുന്നു. റെയില്‍വെ ലൈന്‍ വൈദ്യുതീകരണത്തിനുള്ള ഉപകരണങ്ങളുമായി ചെന്നൈക്ക് പോകുകയായിരുന്ന ചരക്ക് തീവണ്ടിയുടെ രണ്ട് ചക്രങ്ങളാണ് ട്രാക്കില്‍ നിന്ന് തെന്നിമാറിയത്.

ഇതോടെ കോഴിക്കോട്-കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ഗതാഗതം ഭാഗികമായി മുടങ്ങിയിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഷൊര്‍ണൂരില്‍ നിന്ന് അറ്റകുറ്റപ്പണിക്കുളള ട്രെയിനിലെത്തിയ വിദഗ്ധര്‍ ട്രെയിന്‍ നീക്കി പുലര്‍ച്ചയോടെ ഗതാഗതം പുന:സ്ഥാപിച്ചു.

ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ കഴിഞ്ഞയുടനെ ട്രെയിന്‍ പാളംതെറ്റി. ബോഗികള്‍ മറിഞ്ഞില്ല. ട്രെയിനിന്റെ എന്‍ജിനോട് ചേര്‍ന്നുള്ള ബോഗി പാളംതെറ്റിയ ശേഷം ഏകദേശം മുന്നൂറു മീറ്ററോളം മുന്നോട്ടു പോയി. പാളങ്ങള്‍ക്കു കുറുകെയുള്ള കോണ്‍ക്രീറ്റ് സ്ലാബുകളില്‍ ഉരഞ്ഞു നീങ്ങിയിട്ടും മറിയാതിരുന്നത് അപകടത്തിന്റെ ആഘാതം കുറച്ചു.

പാളംതെറ്റിയ ബോഗിയുടെ താഴെയുള്ള പലഭാഗങ്ങളും ട്രാക്കിനു സമീപം ചിതറി തെറിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ്, റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെതന്നെ േചമഞ്ചേരിയിലത്തി പരിശോധന നടത്തി.

Loading...

Leave a Reply

Your email address will not be published.

More News