Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗൂഗിളിന്റെ സെൽഫ് ഡ്രൈവിംഗ് കാർ പോലീസ് പിടിച്ചു.എഎഫ്പി യാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.വേഗത കൂടിയിട്ടല്ല, കുറഞ്ഞ വേഗതയിൽ ഹൈവേയിലൂടെ ഓടിയതിനാണ് പോലീസ് ഗൂഗിളിന്റെ ഡ്രൈവറില്ലാ കാർ പിടികൂടിയത്.ഗൂഗിൾ ആസ്ഥാനമായ സിലിക്കണ്‍വാലിയിലെ മൗണ്ട്വ്യൂവിലാണ് സംഭവം.
ഒരു കാർ 24 എം പി എച്ച് വേഗതയിൽ പോകുന്നത് കണ്ടാണ് പോലീസ് കാർ തടഞ്ഞത്. 35 എം പി എച്ച് വേഗതയിൽ ഈ വഴി വാഹനം ഓടിക്കണം എന്നാണ് നിയമം.കാറ് തടഞ്ഞ ശേഷമാണ് ഇത് ഡ്രൈവറില്ലാ കാറാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.ഗൂഗിൾ പ്ലസിലൂടെ സംഭവത്തിന്റെ ഫോട്ടോ പുറത്ത് വന്നിട്ടുണ്ട്.
കാലിഫോർണിയയിൽ അടുത്തിടെ മാറ്റിയ നിയമപ്രകാരം സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് നിരത്തിൽ ഇറങ്ങാം.അതിന് സ്പീഡ് ലിമിറ്റും ഇല്ല.
Leave a Reply