Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 2:49 pm

Menu

Published on June 25, 2013 at 12:15 pm

വീട്ടിലിരുന്നും ബുര്‍ജ് ഖലീഫ കാണാം

google-street-view-maps-first-skyscraper-dubais-burj-khalifa

ദുബൈ: ബുര്‍ജ് ഖലീഫയുടെ 360 ഡിഗ്രി പനോരമിക് ദൃശ്യാനുഭവം പകരുന്ന ഗൂഗ്ള്‍ സ്ട്രീറ്റ് വ്യൂ കഴിഞ്ഞ ദിവസം പുറത്തിറക്കി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ബുര്‍ജ് ഖലീഫയുടെ ഗൂഗ്ള്‍ സ്ട്രീറ്റ് വ്യൂ ഔദ്യോഗികമായി പുറത്തിറക്കിയത്. ഗൂഗ്ളും ബുര്‍ജ് ഖലീഫയുടെ നിര്‍മാതാക്കളായ എമാര്‍ പ്രോപ്പര്‍ട്ടീസും ചേര്‍ന്നാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ലോകത്തിന് മുഴുവന്‍ ബുര്‍ജ് ഖലീഫയുടെ സൗന്ദര്യം ആസ്വദിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയതെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. ഗൂഗ്ളിന്റെ സ്ട്രീറ്റ് വ്യൂ കളക്ഷന്റെ ഭാഗമായി ഒരുക്കിയ പദ്ധതിയില്‍ ആദ്യമായാണ് അറബ് രാജ്യത്തുനിന്നുള്ള കെട്ടിടം സ്ഥാനം പിടിക്കുന്നത്. കെട്ടിടത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും പകര്‍ത്തിയ 360 ഡിഗ്രി പനോരമിക് ദൃശ്യങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതാണ്. ബുര്‍ജ് ഖലീഫയുടെ ദൃശ്യ വിസ്മയം കാണാനായി ഈ വെബ്സൈറ്റിൽ പോവുക :http://www.google.ae/intl/en/help/maps/streetview/gallery/burjkhalifa/

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33