Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഈ വര്‍ഷം ഗോപീ സുന്ദറിന് ഭാഗ്യവർഷമാണ്., കൈ നിറയെ സിനിമകള്‍. 10.30 എ.എം ലോക്കല്‍ കോള്‍, നീ കൊ ഞ ച, കമ്മത്ത് ആന്‍ഡ് കമ്മത്ത്, സൗണ്ട് തോമ, മുംബൈ പൊലീസ്, എ.ബി.സി.ഡി, അഞ്ചു സുന്ദരികള്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് അങ്ങനെ ഇരിക്കാന്‍ നേരമില്ലാതെ പാട്ടുകള്‍ ചെയ്യുന്നതിനിടയിലാണ് ഹിന്ദിയില്‍ ഗായകനായി പോയത്. നേരത്തെ ചെന്നൈയില്‍ ഗോപി വിശാല്‍ -സുന്ദര്‍ എന്ന ഹിന്ദി സംഗീതസംവിധായകരോടൊപ്പം പ്രോഗ്രാമറായി ജോലി ചെയ്തതാണ് വഴി തിരിവായത്. ഗോപീസുന്ദറിന്റെ ആലാപനത്തെപ്പറ്റി അറിയാവുന്ന അവര്‍ ഷാരൂഖ് ഖാന്‍ ചിത്രമായ ചെന്നൈ എക്സ്പ്രസിനുവേണ്ടി പാട്ടുകളൊരുക്കിയപ്പോള്‍ ഗോപിയെ നേരിട്ട് ക്ഷണിക്കുകയായിരുന്നു. തമിഴ് ഗായിക ചിന്‍മയി ശ്രീപാദയോടൊപ്പമാണ് ഗോപി ആ ഗാനം പാടിയത്. ‘ടിറ്റ്ലി’ എന്നാരംഭിക്കുന്ന ഹിന്ദി ഗാനം പാടുമ്പോള്‍ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സംഗീത സംവിധായകര്‍ക്ക് വലിയ തൃപ്തിയായി. അവരുടെ പ്രതീക്ഷപോലെ ഗാനം ഇറങ്ങിയപ്പോള്‍ തന്നെ ഹിറ്റായി.
Leave a Reply