Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 9:53 pm

Menu

Published on June 23, 2014 at 2:23 pm

ഉമ്മന്‍ചാണ്ടിയെ പട്ടുകാരനാക്കാൻ ആഗ്രഹിച്ച് ഗോപിസുന്ദർ

gopi-sunder-wants-cm-oommen-chandy-to-sing

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കൊണ്ട് പാട്ട് പാടിക്കാന്‍ ആഗ്രഹമുണ്ടെന്ന് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍.ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഗോപിസുന്ദര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഉമ്മന്‍ ചാണ്ടിയുടെ ശബ്ദത്തില്‍ വ്യത്യസ്തതയുണ്ടെന്നു പറയുന്ന ഗോപി അദ്ദേഹത്തെക്കൊണ്ട് പാടിക്കുകയാണെങ്കില്‍ അത് സമൂഹത്തിന് നല്ല ഒരു ആശയം പകരുന്ന ഗാനമാകുമെന്നും ഗോപി സുന്ദര്‍ .പറയുന്നു.എന്നാല്‍ ഇതുവരെയും തന്റെ ആഗ്രഹം ഗോപി മുഖ്യനെ അറിയിച്ചിട്ടില്ല. എപ്പോഴെങ്കിലും കാണാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും തന്റെ ആഗ്രഹം പങ്കുവെക്കുമെന്നും അദ്ദേഹം അനുവദിച്ചാല്‍ അദ്ദേഹത്തെക്കൊണ്ട് പാടിക്കുമെന്നും ഗോപി സുന്ദര്‍ പറഞ്ഞു. അത് പക്ഷെ ഒരിക്കലും സിനിമാ പാട്ടോ റൊമാന്റിക്കോ ആയിരിക്കില്ലെന്നും ഗോപി സുന്ദര്‍ ഉറപ്പു നല്‍കുന്നു. ലോകം മുഴുവന്‍ ആസ്വദിക്കുന്ന ഗാനമായിരിക്കും. ഉമ്മന്‍ചാണ്ടിയെ കൊണ്ട് പാടിക്കുന്ന പാട്ട് സാമൂഹ്യദൗത്യമുള്ളതായിരിക്കണം എന്ന നിര്‍ബന്ധവും സംഗീത സംവിധായകനുണ്ട്. മലയാള സിനിമയിലെ നടന്‍മാരെയും നടിമാരെയും വച്ച് പാട്ടുകളിലേറെയും പാടിച്ച അപൂര്‍വ്വം സംഗീതസംവിധായകരിലൊരാളാണ് ഗോപീസുന്ദര്‍.

Loading...

Leave a Reply

Your email address will not be published.

More News