Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:51 am

Menu

Published on August 31, 2017 at 9:18 am

ഈ മാസം മരണം ഇതുവരെ 290: ശിശുമരണങ്ങൾ തുടർക്കഥയായി ഗോരഖ്പൂർ

gorakhpur-deaths-continues-this-month-total-290-deaths

ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ബി.ആർ.ഡി. ആശുപത്രിയിൽ ഒരു മാസം കൊണ്ട് മരിച്ചത് 290 കുട്ടികൾ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പി.കെ.സിങ് ആണ് ഇത് വെളിവാക്കിയത്. 213 കുട്ടികൾ നിയോ നേറ്റൽ ഐസിയുവിലും 77 കുട്ടികൾ മസ്തിഷ്ക്കവീക്കത്തെ തുടർന്നും മരണപ്പെടുകയുണ്ടായി. മൊത്തം ഈ വർഷം 1250 മരണങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 48 മണിക്കൂറിനിടെ മാത്രം 42 കുട്ടികൾ മസ്തിഷ്കവീക്കത്തെ തുടർന്നും മറ്റു കാരണങ്ങളാലും മരണപ്പെട്ടിരിക്കുമ്പോൾ മരണം, പ്രത്യേകിച്ച് ശിശുമരണം ഇവിടെ തുടർക്കഥയാകുന്നു. പലരുടെയും മരണകാരണങ്ങൾ ഇനിയും വ്യക്തമായിട്ടില്ല.

ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിനെ തുടർന്നുണ്ടായ കുട്ടികളുടെ കൂട്ടമരണത്തോടെയാണ് ഈ മാസം ആദ്യം മുതലേ ബി.ആർ.ഡി. ആശുപത്രി വാർത്തകളിൽ ഇടം നേടിയത്. ഇതുമായി ബന്ധപ്പെട്ട പലരെയും കസ്റ്റഡിയിൽ എടുത്തു. അതുപോലെ ഉത്തർപ്രദേശ് സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളും ഉഴർന്നിരുന്നു.

മരണസംഖ്യ അധികമായി ഉയരുന്ന സാഹചര്യത്തിൽ ആശുപത്രിയിലേക്ക് കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും നിയോഗിച്ചിട്ടുണ്ട്. അതേസമയം കനത്ത മഴയും മറ്റും തുടരുന്നതിനാൽ മരണ സംഖ്യാ ഇനിയും കൂടാനുള്ള എല്ലാ സാധ്യതയും ഉണ്ട്.

Loading...

Leave a Reply

Your email address will not be published.

More News