Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 30, 2023 9:29 pm

Menu

Published on August 19, 2017 at 11:57 am

ഗൊരഖ്പൂരില്‍ മരണം അവസാനിക്കുന്നില്ല; മരണസംഖ്യ 105 ആയി

gorakhpur-deaths-increasing

ല​ഖ്​​നോ: ഗൊരഖ്പൂര്‍ ബി.​ആ​ര്‍.​ഡി ആ​ശു​പ​ത്രി​യി​ല്‍ മരണം തുടർക്കഥയാകുന്നു. മരണസംഖ്യ 105 ൽ എത്തി നിൽക്കുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി 24 മണിക്കൂറിനുള്ളിലായി 9 മരങ്ങൾ കൂടെ നടന്നു. ഇതോടെ ആഗസ്ത് 10നു ശേഷമുള്ള മൊത്തം മരണസംഖ്യ 105 ആയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരിൽ അഞ്ചു പേര് നവജാതശിശുക്കളുടെ വാർഡിൽ നിന്നുമാണ്.

ബി.ആര്‍.ഡി മെഡിക്കല്‍ കൊളേജിലെ ഡോക്ടർ പി.കെ. സിങ് ഈ മരണങ്ങൾ സ്ഥിരീകരിച്ചു. ഈ ഒമ്പത് മരണങ്ങളിൽ അഞ്ചുപേർ നവജാത ശിശു വാർഡിൽ നിന്നും രണ്ടുപേർ മസ്‌തിഷ്‌ക്കവീക്കം ചികില്സിക്കുന്ന വാർഡിൽ നിന്നുമാണ്. നവജാതശിശുക്കൾ ഉൾപ്പെടെ ഇവിടെ പല വാർഡുകളിലായി ചികിത്സയിൽ കഴിയുന്ന പല കുട്ടികളുടെയും അവസ്ഥ ഗുരുതരമാണ്.

ഓരോ മരണം നടക്കുമ്പോഴും അത് സംബന്ധിച്ചുള്ള വിവരങ്ങൾ സർക്കാരിനെ അറിയിക്കുന്നുണ്ട്. അതുപോലെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ ഡോ.കെ.കെ.ഗുപ്ത കോളേജ് പ്രിന്സിപ്പാളുമായി നേരിട്ട് സംസാരിക്കുകയും കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു.

അതേസമയം ഗോരഖ്പൂര് ആശുപത്രിയിൽ കുട്ടികൾ ഓക്സിജൻ കിട്ടാതെ കൂട്ടത്തോടെ മരിക്കാനിടയായ സംഭവത്തിൽ മരണത്തിനുള്ള യഥാർത്ഥ കാരണങ്ങൾ അടക്കം ആറ് ആഴ്ചകൾക്കുകിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സർക്കാരിനോടും സംസ്ഥാന മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടര് ജനറലിനോടും ഹൈകോടതി ആവശ്യപ്പെട്ടുണ്ട്.

ആ​ക്​​ടി​വി​സ്​​റ്റാ​യ നൂ​ത​ന്‍ ഠാ​കു​ര്‍ ന​ല്‍​കി​യ പൊ​തു​താ​ല്‍​പ​ര്യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്, ദ​യാ​ശ​ങ്ക​ര്‍ തി​വാ​രി എ​ന്നി​വ​രു​ടെ ഈ ഉ​ത്ത​ര​വ്. കേസ് ഒക്ടോബർ ഒമ്പതിന് ലക്‌നൗ ബെഞ്ച് വീണ്ടും പരിഗണിക്കും.

ഗോരഖ്​പുര്‍ കൂട്ടമരണവുമായി ബന്ധപ്പെട്ടു ബി.ആര്‍.ഡി ആശുപത്രി അധികൃതർക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അശ്രദ്ധക്കുറ്റം ചുമത്തി. ആ​ശുപത്രിയിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്​ രാജീവ്​ മിശ്ര, അതുപോലെ വാര്‍ഡി​​​​ന്‍റ ചുമതലയുള്ള ഡോ.​ കഫീല്‍ ഖാന്‍ എന്നിവര്‍ ഒാക്​സിജന്‍ കുറവ് ഉണ്ടായ കാര്യം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയില്ല എന്ന്​ അസോസിയേഷൻ കുറ്റപ്പെടുത്തി.

പെട്ടെന്നുള്ള ഒരു കാഴ്ചപ്പാടിൽ ഇവർക്കെതിരെ തെളിവുകൾ ഇല്ലാ എങ്കിലും ഇവർക്കെതിരെയുള്ള വാദങ്ങൾ തള്ളിക്കളയാവുന്നതല്ല. അതുകൊണ്ടു ഈ വിഷയത്തിൽ ഉടൻ തന്നെ ഔദ്യോഗികമായ ഒരു അന്വേഷണം നടത്തി നടപടികൾ കൈക്കൊള്ളണം എന്നുകൂടെ അസോസിയേഷൻ വ്യക്തമാക്കി.

അതേസമയം രാജീവ്​ മിശ്ര, കഫീല്‍ ഖാന്‍, അനസ്​തേഷ്യ വിഭാഗം തലവന്‍ സതീഷ്​ കുമാര്‍, പീഡിയാട്രിക്​സ്​ അസോസിയേറ്റഡ്​ പ്രഫ. മഹിമ മിത്തല്‍, നെഹ്​റു ഹോസ്​പിറ്റല്‍ സൂപ്രണ്ട്​ ഇന്‍ ചീഫ്​ എ.കെ. ​ശ്രീവാസ്​തവ എന്നിവര്‍ കമ്മിറ്റിക്ക്​ മുമ്പായി ഹാജരായില്ല.

Loading...

Leave a Reply

Your email address will not be published.

More News