Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:16 am

Menu

Published on November 24, 2016 at 2:48 pm

അന്ന് വിക്രത്തിനെ അവഹേളിച്ച ഈ നടി പിന്നീട് സെക്‌സ്‌റാക്കറ്റില്‍ ജയിലിലായി!!!

gossip-about-actress-vineetha-and-vikram

മലയാളത്തില്‍ മികച്ച വിജയം നേടിയ ചിത്രമാണ് 1996ല്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത രജപുത്രന്‍. സുരേഷ് ഗോപി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുന്ന സമയത്ത് പുറത്തിറങ്ങിയ രജപുത്രനില്‍ വിക്രവും സഹവേഷത്തില്‍ എത്തിയിരുന്നു. നായികമാരായത് ശോഭനയും വിനീതയുമായിരുന്നു. മോഹന്‍ലാലിന്റെ മാന്ത്രികമുള്‍പ്പെടെയുളള മലയാള ചിത്രങ്ങളില്‍ അഭിനയിച്ച വിനീത അന്ന് തമിഴില്‍ തിരക്കുളള നായികയായിരുന്നു.

vikram

രജപുത്രന്റെ ലൊക്കേഷനിലാണ് ഈ സംഭവം നടന്നത്. പ്രമുഖ മലയാള ചലച്ചിത്രവാരികയുടെ ഫോട്ടോഗ്രാഫര്‍ വിനീതയെയും വിക്രത്തിനെയും ഒരുമിപ്പിച്ച് ഒരു ഫോട്ടോഷൂട്ട് പ്ലാന്‍ ചെയ്തു. എന്നാല്‍ നായികയായ തന്റെ കൂടെ വെറും സഹനടനായ വിക്രത്തിനെ ഫോട്ടോഷൂട്ടിന് ക്ഷണിച്ചത് വിനീതയ്ക്ക് പിടിച്ചില്ല. അനിഷ്ടം അവര്‍ പരസ്യമാക്കുകയും ചെയ്തു. ഫോട്ടോഷൂട്ടിന് റെഡിയായെത്തിയ വിക്രത്തിന് വിനീതയുടെ അധിക്ഷേപം താങ്ങാനായില്ല. വേദന നിറഞ്ഞ മനസുമായി വിക്രം മടങ്ങി.

vineetha

വര്‍ഷം 20 കഴിഞ്ഞു. മലയാളത്തില്‍ നിന്ന് തമിഴിലെത്തി തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറായി വിക്രം . ഏറ്റവും അധികം പ്രതിഫലം പറ്റുന്ന തെന്നിന്ത്യന്‍ നായകനടന്മാരിലും മുന്നിലാണ് ആരാധകരുടെ ചിയാന്‍. അന്ന് അധിക്ഷേപിച്ച വിനീതയ്ക്ക് പിന്നീട് സംഭവിച്ചത് എല്ലാവരും കണ്ടതാണ്. 2004ല്‍ വേശ്യാവൃത്തിക്ക് അറസ്റ്റ് ചെയ്ത വിനീതയെ പിന്നീട് വിട്ടയച്ചു. ഇപ്പോള്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ല. സഹതാരങ്ങളെ മാറ്റി നിര്‍ത്തുന്ന നടിനടന്മാര്‍ പാഠമാക്കേണ്ടതാണ് വിനീതയുടെ അനുഭവം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News