Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:10 pm

Menu

Published on March 7, 2017 at 10:20 am

ബാങ്ക്, എ.ടി.എം ഇടപാടുകള്‍ക്ക് ഫീസ് ചുമത്തുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍

government-urges-a-roll-back-of-minimum-balance-penalty-by-sbi

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കുന്നതിനും തിരിച്ചടയ്ക്കുന്നതിനും എ.ടി.എം സേനവങ്ങള്‍ക്കും ബാങ്കുകള്‍ ഫീസ് ചുമത്തുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍.

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ഈടാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ എസ്.ബി.ഐക്ക് നിര്‍ദേശം നല്‍കി. എ.ടി.എം ഇടപാടുകള്‍ കൂടിയാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കേണ്ടെന്നും കേന്ദ്ര നിര്‍ദേശമുണ്ട്. സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നയം പുനഃപരിശോധിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

നോട്ടു നിരോധനത്തിന് ശേഷമുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 13 ന് അവസാനിക്കുന്ന സാഹചര്യത്തില്‍ എ.ടി.എം ഇടപാടുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജുകളടക്കം വര്‍ദ്ധിപ്പിക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ബാങ്കുകളോട് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കാനായിരുന്നു എസ്.ബി.ഐയുടെ തീരുമാനം. നേരത്തേ, ബാങ്കു വഴിയുള്ള പണമിടപാടുകള്‍ സൗജന്യമായി മൂന്നു തവണ മാത്രമേ ഉപയോഗിക്കാനാകൂവെന്നും അധികമായി നടത്തുന്ന ഇടപാടുകള്‍ക്ക് 50 രൂപ സേവന നിരക്ക് ഏര്‍പ്പെടുത്തുമെന്നും ബാങ്ക് പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ ഒന്നുമുതലായിരുന്നു പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരികയെന്നാണ് അറിയിച്ചിരുന്നത്.

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകള്‍ മാസം നാലിലധികം നോട്ടിടപാടുകള്‍ നടത്തുന്നവര്‍ക്ക് 150 രൂപ വീതം ഈടാക്കാനും തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News