Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:53 am

Menu

Published on June 5, 2013 at 5:15 am

കുവൈത്ത്പ്രശ്നത്തിൽ പ്രധാനമന്ത്രി ഇടപെടണം -മുഖ്യമന്ത്രി

govt-seeks-centres-intervention-on-deportation-of-workers-in-kuwait

തിരുവനന്തപുരം: കുവൈത്തില്‍ നിന്ന് മലയാളികൾ കൂട്ടത്തോടെ മടങ്ങി വരുന്ന പ്രശ്നങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കത്തയച്ചു.

ഇന്ത്യന്‍ പൗരന്മാരുടെ അറസ്റ്റ് വിവരം ഇന്ത്യന്‍ എംബസിയെ അറിയിക്കുക, മടക്കി അയക്കുന്നതിനുമുമ്പ് എംബസിയുടെ അനുമതി തേടുക, മടക്കി അയക്കുന്ന കേന്ദ്രങ്ങളില്‍ പ്രാഥമിക സൗകര്യമൊരുക്കുക, വിസാനിയമം ലംഘിച്ചവര്‍ക്ക് ആറ് മാസം പൊതുമാപ്പ് നല്‍കുകയോ അത് സാധ്യമല്ളെങ്കില്‍ രേഖകള്‍ ശരിയാക്കാന്‍ മൂന്ന് മാസം നല്‍കുകയോ ചെയ്യുക, പൊതുമാപ്പ് കാലയളവില്‍ വിസ നിയമങ്ങള്‍ പാലിച്ച് ജോലി നിയമാനുസൃതമാക്കാന്‍ അവസരം നല്‍കുക, അതിന് കഴിയാത്തവര്‍ക്ക് ഭാവിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പോകാന്‍ തടസ്സമില്ലാത്തവിധത്തില്‍ രാജ്യം വിടാന്‍ അനുമതി നല്‍കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News