Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 5:10 am

Menu

Published on March 4, 2014 at 12:12 pm

ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് വിരമിക്കുന്നു

graeme-smith-south-africa-captain-to-retire-from-internationals

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് വിരമിക്കുന്നു.ഓസ്‌ട്രേലിയക്കെതിരെ കേപ് ടൗണില്‍ നടക്കുന്ന മത്സരത്തോടെയായിരിക്കും സ്മിത്ത് വിരമിക്കുക.ഇതിനുമുമ്പ് സെലക്ടര്‍മാരോടുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം സ്മിത്ത് വിരമിക്കാൻ പോകുന്നെന്ന് വാർത്തകളുണ്ടായിരുന്നു.കഴിഞ്ഞ വർഷം കാല്‍ക്കുഴക്കേറ്റ പരിക്കില്‍ നിന്നും മുക്തമാവാന്‍ കഴിയാത്തതാണ് തന്നെ വിരമിക്കാനുള്ള തീരുമാനത്തിലെത്തിച്ചതെന്നും ക്യാപ്റ്റൻ പറഞ്ഞു.അന്താരാഷ്ട്ര ക്രിക്കറ്റില്‍ പന്ത്രണ്ട് വര്‍ഷം തികയ്ക്കാന്‍ മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സ്മിത്ത് കളിക്കളത്തോട് വിടപറയുന്നത്. 2002ല്‍ കേപ്ടൗണിലായിരുന്നു സ്മിത്ത് തൻറെ അരങ്ങേറ്റ മത്സരം കളിച്ചത്.ക്രിക്കറ്റിനും രാജ്യത്തിനും വേണ്ടി തന്നെ സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് സ്മിത്ത് പറഞ്ഞു.

Loading...

Comments are closed.

More News