Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 7:28 am

Menu

Published on February 15, 2018 at 10:28 am

ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്സിൻറെ പെരുമ്പാവൂർ ഷോറൂം പ്രവർത്തനമാരംഭിച്ചു.

grand-opening-of-chemmanur-international-jewellers-44th-showroom-at-perumbavoor

പെരുമ്പാവൂർ : സ്വർണ്ണാഭരണ രംഗത്ത് 155 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വർണ്ണത്തിൻറെ ഗുണമേന്മയ്ക്ക് കേന്ദ്ര സർക്കാരിൻറെ BIS അംഗീകാരത്തിന് പുറമെ അന്താരാഷ്‌ട്ര ISO അംഗീകാരവും നേടിയ ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്‌സ് ഗ്രൂപ്പിൻറെ 44 -മത് ഷോറൂം പെരുമ്പാവൂരിൽ 2018 ഫെബ്രുവരി 14 ബുധനാഴ്ച രാവിലെ 10.30ന്, 812Km.Run Unique World Record Holder ഡോ.ബോബി ചെമ്മണ്ണൂരും പ്രശസ്ത സിനിമാതാരം അനു സിതാരയും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. എൽദോസ് കുന്നപ്പള്ളി (പെരുമ്പാവൂർ എം.എൽ.എ ), സതി ജയകൃഷ്ണൻ (ചെയർപേഴ്‌സൺ,പെരുമ്പാവൂർ നഗരസഭ), ബിജു ജോൺ ജേക്കബ് (പ്രതിപക്ഷ നേതാവ്, പെരുമ്പാവൂർ നഗരസഭ) തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. ഉദ്ഘാടനവേളയിൽ പെരുമ്പാവൂരിലെ തിരഞ്ഞെടുക്കപ്പെട്ട നിർദ്ധന കുടുംബങ്ങളിലെ വൃക്കരോഗികൾക്കും കാൻസർ രോഗികൾക്കുമുള്ള ധനസഹായം വിതരണം ചെയ്യുകയുണ്ടായി.

BIS ഹാൾമാർക്ക്ഡ് 916 സ്വർണ്ണാഭരങ്ങളുടെയും ഡയമണ്ട് ആഭരങ്ങളുടെയും ബ്രാൻറഡ് വാച്ചുകളുടേയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനുമായ് ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഷോറൂമിൽ അസുലഭമായ ഷോപ്പിംഗ് അനുഭവത്തോടൊപ്പം അന്താരാഷ്‌ട്ര നിലവാരമുള്ള ഭൗതിക സൗകര്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ഉദ്ഘാടനം കാണാനെത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് സ്വർണ്ണസമ്മാനങ്ങൾ വിതരണം ചെയ്തു. ഉദ്ഘാടനം പ്രമാണിച്ച് ഡയമണ്ട് ആഭരങ്ങൾക്ക് 50%വരെ ഡിസ്‌ക്കൗണ്ട്‌ ലഭിക്കുന്നു. സ്വന്തമായ് ആഭരണനിർമ്മാണശാലകൾ ഉള്ളതുകൊണ്ട് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ, മായം ചേർക്കാത്ത 22 കാരറ്റ് 916 സ്വർണ്ണാഭരണങ്ങൾ ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്‌സിൽ നിന്നും എല്ലാ കാലവും ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.

വിവാഹ പാർട്ടികൾക്ക് സൗജന്യ വാഹന സൗകര്യം, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിങ്ങനെ അനവധി സേവനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണ്ണൂർ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News