Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 10:50 pm

Menu

Published on June 23, 2017 at 3:46 pm

കുടലിലെ അര്‍ബുദം തടയാന്‍ മുന്തിരി

grapes-prevent-colon-cancer

ലോകത്ത് സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന അര്‍ബുദങ്ങളില്‍ രണ്ടാമത്തേതും പുരുഷന്മാരില്‍ മൂന്നാമത്തേതുമാണ് വന്‍കുടലിലെ അര്‍ബുദം.

മുന്തിരി തൊലിയിലും മുന്തിരിക്കുരുവിലും അടങ്ങിയ ചില സംയുക്തങ്ങള്‍ക്ക് കുടലിലെ അര്‍ബുദം തടയാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ വംശജനായ ഗവേഷകന്‍ അടങ്ങിയ പഠനസംഘം കണ്ടെത്തി. മുന്തിരി തെലിയും കുരുവും ചേര്‍ന്ന മിശ്രിതം അര്‍ബുദ കോശങ്ങളെ നശിപ്പിക്കുകയും അര്‍ബുദ ചികിത്സയില്‍ സഹായകമാകുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍.

മുന്തിരിതൊലിയില്‍ ധാരാളമായി കാണുന്ന റെസ്വെറാട്രോളും മുന്തിരിക്കുരുവിന്റെ സത്തും ചേര്‍ന്ന് കുടലിലെ അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നു. ആരോഗ്യമുള്ള കോശങ്ങള്‍ക്ക് ഇവ ദോഷം ചെയ്യില്ല എന്നും കണ്ടു.

അര്‍ബുദത്തിന്റെ മൂലകോശങ്ങളാണ് അര്‍ബുദ മുഴകള്‍ക്ക് ആക്കം കൂട്ടുന്നതെന്നാണ് അര്‍ബുദ മൂല കോശ സിദ്ധാന്തം പറയുന്നത്. അതുകൊണ്ടുതന്നെ ഗവേഷകര്‍ മൂലകോശങ്ങളിലാണ് പഠനം നടത്തിയത്. കുടലിലെ അര്‍ബുദത്തിന്റെ മൂല കോശങ്ങളെ മുന്തിരി സംയുക്തം നശിപ്പിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.

ഈ സംയുക്തങ്ങള്‍ ഉപയോഗിച്ചുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ് ഗവേഷകര്‍. ഇത് വിജയിച്ചാല്‍ കുടലിലെ അര്‍ബുദം തടയാനും അര്‍ബുദ രോഗവിമുക്തി നേടിയവരില്‍ വീണ്ടും രോഗം വരാതെ തടയാനുമുള്ള ഗുളികയില്‍ ഈ സംയുക്തം ഉപയോഗിക്കാനാകും.

മനുഷ്യരില്‍ പരീക്ഷണം വിജയിച്ചാല്‍ മുന്തിരിക്കുരുവിന്റെ സത്ത് അടങ്ങിയ സപ്ലിമെന്റിലും റെസ്വെറാട്രോളിലും (വൈനില്‍ ഇത് അടങ്ങിയിട്ടുണ്ട്) ചെറിയ അളവില്‍ ഇവ ചേര്‍ക്കാവുന്നതാണ്.

ബി.എം.സി കോംപ്ലിമെന്ററി ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News