Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:46 pm

Menu

Published on September 17, 2013 at 10:26 am

അമേരിക്കന്‍ നാവിക കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ 13 മരണം

gunman-opens-fire-at-navy-yard-in-washington-d-c-13-dead

അമേരിക്കന്‍ നാവിക സേനാ കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 12 നാവിക ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.അതീവ സുരക്ഷ മേഖലയായ നാവിക കമാന്‍ഡ് ആസ്ഥാനത്ത്‌ അതിക്രമിച്ചു കടന്ന ആയുധധാരി വെടിവെപ്പ് നടത്തുകയായിരുന്നു. തിങ്കളാഴ്ച അമേരിക്കന്‍ സമയം രാവിലെ 8.20 ഓടെയാണ് വെടിവെപ്പുണ്ടായത്. പോലിസിന്റെ പ്രത്യാക്രമത്തില്‍ അക്രമി കൊല്ലപ്പെട്ടു. 2007-2011ല്‍ നാവിക സേന അംഗമായിരുന്ന ആരോണ്‍ അലക്‌സിസ് എന്ന മുപ്പത്തിനാലുകാരനാണ് ഇയാളെന്ന് എഫ്.ബി.ഐ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഇയാള്‍ നേരത്തെ സിവിലിയന്‍ ഡിഫന്‍സ് കോണ്‍ട്രാക്ടറായും ജോലി ചെയ്തിട്ടുണ്ടെന്ന് നേവി സെക്രട്ടറി റേ മാബുസ് പറഞ്ഞു.വെടിവെപ്പു നടക്കുമ്പോള്‍ 3000 ത്തോളം ജീവനക്കാര്‍ കെട്ടിടത്തിലുണ്ടായിരുന്നു. 40 മിനിറ്റോളം വെടിയൊച്ച കേട്ടതായി കെട്ടിടത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News