Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 10:04 pm

Menu

Published on August 28, 2017 at 10:40 am

മാനഭംഗകേസിൽ ഗുർമീത്തിന്റെ ശിക്ഷ ഇന്ന് വിധിക്കും; കലാപത്തിനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രത.

gurmeet-singh-verdict-today

ചണ്ഡിഗഡ്: മാനഭംഗകേസിൽ ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം സിങ്ങിന്റെ ശിക്ഷ ഇന്ന് വിധിക്കും. അതെ സമയം ഒരു കലാപത്തിനുള്ള എല്ലാ സാധ്യതയും നിലനിൽക്കുന്നതിനാൽ രാജ്യം മുഴുവൻ ആശങ്കയുടെ മുൾമുനയിലാണ്.

ഗുർമീത് റാം റഹീം സിങ്ങിനെ പാർപ്പിച്ചിരിക്കുന്ന ഹരിയാനയിലുള്ള റോത്തക് സുനാരിയ ജയിലിൽ പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് ഇന്ന് ഉച്ചയ്ക്കു രണ്ടരയോടെ ശിക്ഷ വിധിക്കും. ഇന്നലെ വൈകുന്നേരത്തോടെ പഞ്ച്കുലയിൽ നിന്ന് ഹെലികോപ്റ്റർ വഴി ജഗദീപ് സിങ് റോത്തല്ലിൽ എത്തിയിട്ടുണ്ട്.

കോടതിയുടെ വിധി മുന്നിൽ കണ്ട് രാജ്യത്ത് പല സ്ഥലങ്ങളും മൊത്തം കനത്ത സുരക്ഷയിലാണ്. ഡൽഹിയിലെ 11 ജില്ലകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ ഞായർ രാത്രി പോലീസ് ഫ്ലാഗ് മാർച്ച നടത്തി.

കഴിഞ്ഞ വെള്ളിയാഴ്ച ഗുർമീത് കുറ്റക്കാരാണെന്ന് വിധിച്ചതിനു ശേഷം ആളിക്കത്തിയ കലാപം ഈ ശിക്ഷാ വിധി കൂടെ വരുന്നതോടെ പോലീസിന്റെയും സർക്കാരിന്റെയും നിയന്ത്രണത്തിൽ നിന്നും പിടിവിട്ടുപോകാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ ഒട്ടനവധി പ്രശനങ്ങളാണ് ഉണ്ടായത്. ആക്രമണങ്ങളിൽ ഇതുവരെയുള്ള മരണസംഖ്യ 38 ആയിട്ടുണ്ട്. ഇതോടനുബന്ധിച്ചു ഇരുസംസ്ഥാനങ്ങളിലെയും സുരക്ഷാ ഒന്നുകൂടെ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം അക്രമങ്ങൾ തലസ്ഥാന നഗരത്തെ ബാധിക്കാതിരിക്കാൻ ഡൽഹിയിലും സുരക്ഷ അധികരിപ്പിച്ചിട്ടുണ്ട്. അതിർത്തിയിൽ വാഹനപരിശോധന ശക്തമാക്കി. റോത്തക് മുതൽ ദൽഹി വാശിയുള്ള വഴിയിൽ മൊത്തം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

സൈനിക, അർധസൈനിക വിഭാഗങ്ങളും പോലീസും അടങ്ങുന്ന സകല സംവിധാനങ്ങളും ഈ സംസ്ഥാനങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. റോത്തക് ജയിൽ പൂർണമായും അർധസൈനികരുടെ സുരക്ഷാവലയത്തിലാണ്. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർ വെടിയുണ്ടകളെ നേരിടേണ്ടി വരുമെന്ന് റോത്തക് ഡപ്യൂട്ടി കമ്മിഷണർ അതുൽകുമാർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

ആക്രമത്തിന് ആഹ്വാനം ചെയ്ത പലരെയും മുൻകരുതലെന്ന നിലക്ക് അറസ്റ്റ് ചെയ്തിട്ടുണ്ട്. റോത്തക്കിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഇന്ന് അവധിയാണ്. ഡൽഹി – റോത്തക് – ഭട്ടിൻഡ ഭാഗത്തുള്ള ട്രെയിനുകൾ ഭാഗികമായി നിർത്തിവെച്ചിട്ടുണ്ട്.

നാളെ രാവിലെ 11.30 വരെ ഹരിയാനയിലും പഞ്ചാബിലും മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ താൽകാലികമായി നിർത്തിവെച്ചിട്ടുണ്ട്. അഞ്ഞൂറിൽ പരം ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിരിഞ്ഞുപോകാൻ തയ്യാറാകാത്ത അര ലക്ഷത്തിൽ മേലെ അനുയായികൾ ഇപ്പോഴും സിർസയിലെ ദേര ആസ്ഥാനത്ത് തുടരുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News