Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഐ.പി.എല്‍. വാതുവെപ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ടീം പ്രിന്‍സിപ്പലുമായ ഗുരുനാഥ് മെയ്യപ്പനെ അറസ്റ്റ് ചെയ്തു.വാതുവെപ്പുമായി മെയ്യപ്പന് ബന്ധമുണ്ടെന്ന് നേരത്തെ അറസ്റ്റിലായ ബോളിവുഡ് താരം വിന്ധു ധാരാസിങ്ങ് പോലീസിന് മൊഴി കൊടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ മെയ്യപ്പന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായും അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായും ജോയിന്റ് കമ്മീഷണര്‍ ഹിമാശുറോയ് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.വിന്ദുവിനെ ഒപ്പമിരുത്തിയാണ് മുംബൈ പോലീസ് മെയ്യപ്പനെ ചോദ്യം ചെയ്തത്. മെയ്യപ്പനെ കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റിലെ മറ്റു ചിലരെക്കൂടി മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.
Leave a Reply