Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി ഇൻർനാഷണൽ എയർപോർട്ടിലാണ് മൃഗങ്ങൾക്കായി പതിനാലേക്കറിലായി സജ്ജീകരിച്ചിരിക്കുന്ന ലക്ഷ്വറി ഹോട്ടൽ ഒരുങ്ങുന്നത്.അടുത്ത വർഷം തന്നെ ഈ ആനിമൽ ലക്ഷ്വറി ഹോട്ടൽ തുറക്കുമെന്നാണ് അധികൃതർ പറയുന്നത്.
ഹോട്ടലിൽ എഴുപതിനായിരത്തോളം മൃഗങ്ങൾക്ക് താമസ സൗകര്യമൊരുക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. നായ, പൂച്ച, കുതിരയടക്കമുള്ള കന്നുകാലികൾ, പക്ഷികൾ എന്നിങ്ങനെ അഞ്ചുവിഭാഗം ജീവികൾക്കായുള്ള താമസസൗകര്യമാണ് ഇവിടെ ഒരുക്കുന്നത്.
48 മണിക്കൂർ പ്രവർത്തിക്കുന്ന സ്റ്റാൾ മുതൽ വെറ്റിനറി ക്ലിനിക്, തൊഴുത്ത് എന്നിങ്ങനെ വിവിധ സൗകര്യങ്ങൾ കന്നുകാലികൾക്കും നീന്തൽ കുളങ്ങൾ നായ, പൂച്ച എന്നിവയ്ക്കും സജ്ജീകരിച്ചിരിക്കുന്നു. പൂച്ചകൾക്ക് മരംകേറി നടക്കാനായി കാടിനുസമാനമായ സൗകര്യങ്ങളും ഈ ഹോട്ടലിൽ ഒരുക്കിയിട്ടുണ്ട്.
താമസവും ഭക്ഷണവും മാത്രമല്ല സൗന്ദര്യപരിചരണവും ഈ ലക്ഷ്വറി ഹോട്ടൽ നൽകും. ഒരു രാത്രിക്ക് 50 യു എസ് ഡോളർ എന്ന നിരക്കിലാണ് മൃഗങ്ങളെ ഈ ലക്ഷ്വറി ഹോട്ടലിൽ താമസിപ്പിക്കുന്നതിന് ഈടാക്കാൻ ഉദ്ദേശിക്കുന്നത്.
Leave a Reply