Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 12:32 pm

Menu

Published on April 18, 2014 at 1:28 pm

പ്രണയിച്ചതിന്റെ പേരില്‍ ഹന്‍സികയ്ക്ക് വിലക്ക്

hansika-break-up-simbu-vaalu-trouble

അടുത്തകാലത്ത് തമിഴകത്ത് ഏറെ ചർച്ച വിഷയമായ  പ്രണയമായിരുന്നു  ഹന്‍സിക-ചിമ്പു  പ്രണയം.രണ്ടുപേരും  ഉടൻ വിവാഹിതരാകുമെന്നും ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. എന്നാല്‍ ഈ ബന്ധത്തിന് അധികം ആയുസ്സുണ്ടായില്ല. ഒരു സുപ്രഭാതത്തില്‍ തനിയ്ക്ക് ഹന്‍സികയുമായി യാതൊരു ബന്ധവുമില്ലെന്ന് ചിമ്പു വ്യക്തമാക്കി. വാലു എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിക്കുന്ന സമയത്താണ് സംഭവം. അതോടെ ഹന്‍സിക ചിത്രത്തില്‍ അഭിനയിക്കാനും എത്താതെയായി. ഇതോടെ അതീവ നിരാശയിലായിതീര്‍ന്ന ഹന്‍സിക സെറ്റിലെത്താതെയായി. ചിത്രത്തില്‍ രണ്ടുപേരും അഭിനയിക്കേണ്ട രംഗങ്ങള്‍ ഇനിയും ചിത്രീകരിക്കാന്‍ ബാക്കി കിടക്കുകയാണ്. ഇതോടെ പ്രശ്‌നത്തിലായത് നിര്‍മ്മാതാവാണ്. ഇപ്പോള്‍ത്തന്നെ വന്‍തുക നഷ്ടം വന്ന നിര്‍മ്മാതാവ് ഹന്‍സികയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രീകരണവുമായി ഹന്‍സിക സഹകരിക്കുന്നില്ലെന്നും അതിനാല്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നും നിര്‍മ്മാതാവ് എസ്എസ് ചക്രവര്‍ത്തി ആരോപിയ്ക്കുന്നു. എന്നാല്‍ തനിയ്ക്ക് സമയം ഉണ്ടായിരുന്ന സമയത്ത് ചിത്രം പൂര്‍ത്തിയാക്കാന്‍ അണിയറക്കാര്‍ക്ക് കഴിഞ്ഞില്ലെന്നും ഇപ്പോള്‍ മറ്റു ചിത്രങ്ങളുമായി താന്‍ തിരക്കിലായതിനാലാണ് വാലുവിന് വേണ്ടി സമയം മാറ്റിവെയ്ക്കാന്‍ കഴിയാത്തതെന്നും ഹന്‍സിക പറയുന്നു. മാത്രമല്ല ഇനി വാലുവിന് വേണ്ടി താന്‍ സെറ്റിലെത്തില്ലെന്നും ഹന്‍സിക വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും നിര്‍മ്മാതാവ് അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ ശരിയുണ്ടെന്ന് അറിഞ്ഞാല്‍ നിര്‍മാതാക്കള്‍ ഹന്‍സികയെ തമിഴ് ചിത്രങ്ങളില്‍ നിന്നും വിലക്കിയേക്കുമെന്നുമാണ് അറിയുന്നത്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News