Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചിമ്പുവുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇപ്പോള്‍ കുരുക്കിലായിരിക്കുന്നത് ഹന്‍സികാ മൊത്ത്‌വാനിയാണ്. ചിമ്പുവുമായുള്ള പ്രണയം തനിക്ക് അവസരം കുറയുകയാണോ എന്ന സംശയം ഹന്‍സികയ്ക്ക് തോന്നിത്തുടങ്ങുയിട്ടുണ്ട്. തന്നെ നടിയായി തിരഞ്ഞെടുത്ത റോളുകൾ മറ്റു നടിമാരായ കാജല്‍ അഗര്‍വാളിനും നയന്‍താരയ്ക്കും നസ്രിയാ നസീമിനുമൊക്കെയാണ് അവസരങ്ങള്‍ വന്നു ചേരുന്നത്. ഒരു വില്ലന്റെ പരിവേഷമാണ് കോളിവുഡില്‍ ചിമ്പുവിനു ലഭിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പല നിര്‍മ്മാതാക്കളും ഹന്‍സികയെ മാറ്റി മറ്റ് പകരം നായികമാരെ തേടുന്ന സ്ഥിതിയിലാണ്. രണ്ടിലധികം അവസരങ്ങള്‍ നഷ്ടമായതോടെയാണ് ഈ തോന്നല്‍ ഹന്‍സികയ്ക്ക് വന്നു തുടങ്ങിയതും. സൂര്യയുടെ സിങ്കം 2 വണ്ണിനു ശേഷം കാര്‍ത്തിക്കൊപ്പം ബിരിയാണി, വാലു, ചിമ്പു നായകനായ വേട്ടൈ മന്നന്‍ എന്നീ ചിത്രങ്ങള്‍ മാത്രമാണ് ഹന്‍സികയെ തേടി എത്തിയത്.
Leave a Reply