Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:19 pm

Menu

Published on August 19, 2013 at 5:06 pm

നയൻതാരക്കു ശേഷം ചിമ്പുവിന്റെ പുതിയ പ്രണയിനി ഹന്‍സിക

hansika-posted-her-photos-with-simbu-in-facebook

ചെന്നൈ:തമിഴിലെ സൂപ്പര്‍താരമായ ചിമ്പു എന്നും തെന്നിന്ത്യന്‍ സിനിമയിലെ സുന്ദരികളോടൊപ്പമാണ്. നയന്‍‌താരയുമായി പ്രണയത്തിലായെന്ന വാര്‍ത്തക്കുപിന്നാലെ ചിമ്പുവിന്റെ മടിയിലിരുന്ന് ചുംബിക്കുന്ന നയന്‍‌താരയുടെ പേഴ്‌സണല്‍ ചിത്രങ്ങള്‍ പുറത്ത് വന്നതും വാർത്തകളിൽ ഇടം നേടിയിരുന്നു.ഇതെല്ലാം ചിമ്പുവിന്റെ ഒരു വിനോദമാണ്. ഈ ചുംബന രംഗങ്ങള്‍ പുറത്ത് വിട്ടത് ചിമ്പു തന്നെയാണെന്ന ബോധ്യപ്പെട്ടതിനാല്‍ നയന്‍‌താര ആ ബന്ധം അവിടെ വച്ച് അവസാനിപ്പിച്ചു.

നയന്‍‌താരയ്ക്ക് ശേഷം വന്ന ചിമ്പുവിന്റെ പുതിയ പ്രണയിനി ഹന്‍സികയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോഴുള്ളത്.ഹന്‍സികയുടെ പിറന്നാള്‍ ദിനത്തില്‍ തമിഴിലെ സൂപ്പര്‍താരമായ ചിമ്പുവുമൊത്തുള്ള രഹസ്യ ചിത്രങ്ങള്‍ പുറത്ത് വന്നതും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. എന്നാല്‍ ഈ ചിത്രം പുറത്ത് വിട്ടത് മാധ്യമങ്ങളാണെന്നാണ് ഹന്‍സികയുടെ വാദം. അതിനാല്‍ മാധ്യമങ്ങളെ കൊല്ലാനുള്ള ദേഷ്യത്തിലാണ് ഹന്‍സിക നടക്കുന്നത്.എന്നാല്‍ ഈ ചിത്രം ചോര്‍ന്നതിനെ പറ്റി പല കഥകളും പരക്കുന്നുമുണ്ട്. ഇരുവരും പ്രണയം സമ്മതിച്ചതിന് പിന്നാലെ രഹസ്യ ചിത്രം പുറത്ത് വന്നത്, നയന്‍‌താരയുടെ പ്രണയം പൊളിഞ്ഞ സാഹചര്യത്തോടാണ് എല്ലാവരും ഉപമിക്കുന്നത്.ചിത്രം പുറത്ത് വന്നത് കൊണ്ട് മാത്രം പോളിയുന്നതല്ല തങ്ങളുടെ ബന്തം എന്നാണ് ഹന്‍സികയുടെ വാദം.വീട്ടുകാരുടെ സഹായത്തോടെ വിവാഹം കഴിക്കാനാണ് ഇരുവരുടെയും പ്ലാന്‍. ,ഇത്തരത്തില്‍ ചിത്രങ്ങള്‍ പുറത്തായതില്‍ ഏറെ ദുഖിതയാണെന്ന് ഹന്‍സിക ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News