Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിന്‍റെ യുവതാരം ദുല്‍ക്കര്‍ സല്‍മാന്‍റെ പിറന്നാള്‍ ദിനമായിരുന്നു ഇന്നലെ. ആരാധകരുടെ ആശംസകള്‍ക്ക് മറുപടിയായി താരം ഒരു സെല്‍ഫിയും പോസ്റ്റ് ചെയ്തിരിക്കുന്നു.പിതാവ് മമ്മൂട്ടിയ്ക്കും മാതാവ് സുല്‍ഫത്തിനും സഹോദരിയ്ക്കും ഭാര്യ അമാലുവിനും ഒപ്പം ഒരു പോര്‍ച്ചുഗീസ് സെല്‍ഫി.
ഇതാ എന്‍റെ പിറന്നാള്‍ സെല്‍ഫി. എന്‍റെ ജീവിതത്തിലെ പ്രകാശനാളങ്ങള്‍ക്കൊപ്പം ഇങ്ങനെയായിരുന്നു ചിത്രത്തിന്‍റെ അടിക്കുറിപ്പ്. ലിസ്ബണിലെ ഒരു പുരാതനമായ പലഹാരക്കടയിലിരുന്നാണ് ദുല്‍ക്കറും കുടുംബവും പിറന്നാള്‍ ആഘോഷിച്ചത്.
പുതിയ ചിത്രമായ ചാര്‍ലിയിലെ ഗെറ്റപ്പിലാണ് ദുല്‍ക്കര്‍ ഫോട്ടോയില്‍ കാണുന്നത്. ദുല്‍ക്കര്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Leave a Reply