Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2025 8:23 pm

Menu

Published on July 16, 2013 at 4:07 pm

താരസുന്ദരി കത്രീന കൈഫിന് പ്രേക്ഷകരുടെ പിറന്നാൾ ആശംസകൾ

happy-birthday-katrina-kaif

പ്രേക്ഷകഹൃദയങ്ങളുടെ താരസുന്ദരി കത്രീന കൈഫിന് ഇന്ന് പിറന്നാൾ.ആരാധകര്‍ക്ക് എടുത്തുചാടാന്‍ തോന്നുന്ന കണ്ണുകളും അഴകൊ ഴുകുന്ന ഉടല്‍വടിവുകളുമായി പ്രേക്ഷകഹൃദയങ്ങളെ തീപിടിപ്പിക്കുന്ന താരസുന്ദരി കത്രീന കൈഫിന് ഇരുപത്തിയൊന്‍പതു വയസ്സ് തികയുന്നു.എവിടെ നിന്നുമല്ലാതെ വന്ന്, സിനിമാ പാരമ്പര്യമില്ലാതെ, ഭാഷയറിയാതെ, എന്തിന് അസാമാന്യമെന്നു വിളിക്കാവുന്ന അഭിനയസിദ്ധി പോലുമില്ലാതെയാണ് കത്രീന ബോളിവുഡിനെ മയക്കിയത്. മോഡലായി രണ്ടുവര്‍ഷത്തോളം പ്രവര്‍ത്തിച്ച ശേഷം മൂന്നു ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നെ ബോളിവുഡില്‍ അരങ്ങേറി. ബാക്കിയുള്ളതു ചരിത്രമാണ്.1984 ജൂലൈ 16ന് ഹോങ്കോങിലാണ് കത്രീന ജനിച്ചത്.അച്ഛന്‍ കാശ്മീര്‍ സ്വദേശിയായിരുന്നു. അമ്മ ബ്രിട്ടീഷുകാരിയും.പതിനാലാം വയസുവരെ അമേരിക്കയിലെ ഹവായില്‍ മാതാപിതാക്കളോടൊപ്പമാണ് കത്രീന താമസിച്ചിരുന്നത്. ഒരു പ്രമുഖ ജ്വല്ലറിയുടെ പരസ്യത്തിലഭിനയിച്ചു കൊണ്ട് പതിനാലാം വയസ്സില്‍ കത്രീന മോഡലിങ്ങിലേക്ക് എത്തി. തുടര്‍ന്നു ലണ്ടനിലെ വിവിധ കമ്പനികളുടെ പരസ്യ മോഡലായി കത്രീന ശ്രദ്ധയാകര്‍ഷിച്ചു. അഭിഷേക് ബച്ചൻറെ ഗേള്‍ഫ്രണ്ടായി അഭിനയിച്ച സര്‍ക്കാര്‍ എന്ന ചിത്രമാണ് കത്രീനയുടെ കരിയറില്‍ വഴിത്തിരിവായത്. മേനേ പ്യാര്‍ ക്യോം കിയാ എന്ന ചിത്രത്തിലൂടെ സല്‍മാന്‍ ഖാൻറെ നായികയായ കത്രീന ചുരുങ്ങിയ കാലത്തിനുളളില്‍ ബോളിവുഡിലെ ചൂടന്‍ നായികമാരില്‍ ഒരാളായി പേരെടുക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News