Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മധുവിധു തീരും മുമ്പേ ഫഹദ് വിവാഹ മോചനം തേടി. വാർത്ത കേട്ട് ഞെട്ടേണ്ട. ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രമായ ഹരത്തിന്റെ ട്രെയിലറിലാണ് സംഭവം. പ്രണയത്തെയും വിവാഹ ജീവിതത്തെയും വരച്ചു കാട്ടുന്ന ഈ ചിത്രത്തിൽ ബാംഗ്ലൂരില്‍ കോള്‍സെന്റര്‍ ജോലിക്കാരനായ ബാലു വിനെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. കൂടെ ജോലി ചെയ്യുന്ന ഇഷയുമായി അവൻ അടുപ്പത്തിലാകുകയും പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ചെയ്യുന്നു. എന്നാല്‍ മധുവിധു തീരും മുന്‍പേ രണ്ടുപേരും രണ്ട് വഴിക്കാവുകയും വിവാഹ മോചനം നേടുകയും ചെയ്യുന്നു. ജീവിതത്തിന്റെ ആഘോഷം എന്ന ടൈറ്റില്‍ ടാഗോടുകൂടിയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ തെന്നിന്ത്യന്‍ താരം രാധിക അപ്‌തെയാണ് നായികയായെത്തുന്നത്. രാധികയെ കൂടാതെ മറ്റ് രണ്ട തെന്നിന്ത്യന്‍ നായികമാര്‍ കൂടെ ചിത്രത്തിലുണ്ട്. ചിത്രത്തിൻറെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിനോദ് സുകുമാരനാണ്.ഫിലിം എഡിറ്ററായിരുന്ന വിനോദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
–
Leave a Reply