Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 10:50 pm

Menu

Published on January 11, 2016 at 11:28 am

ഹരികൃഷ്ണന്‍സ് എന്റെ അറിവില്ലായ്മ കൊണ്ടായിരുന്നെന്ന് കുഞ്ചാക്കോ ബോബന്‍

harikrishnans-was-my-ignorance-says-kunchacko-boban

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ബോളിവുഡ് സുന്ദരി ജൂഹി ചൗളയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണൻസ്.ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് കുഞ്ചാക്കോ ബോബനും എത്തുന്നുണ്ട്.ചാക്കോച്ചന്‍ അന്ന് ചോക്ലേറ്റ് നായകനായി ഉയര്‍ന്ന് കൊണ്ടിരിയ്ക്കുന്ന സമയമായിരുന്നു. എന്നാല്‍ ഹരികൃഷ്ണന്‍സ് അന്ന് തനിക്ക് പറ്റിയ അബദ്ധമാണെന്ന് വിശ്വസിക്കുന്നു.ചിത്രത്തിലെ തന്റെ പക്വതയില്ലാത്ത അഭിനയത്തിന്റെ പേരില്‍ ഇപ്പോള്‍ പശ്ചാത്താപമുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തി.സിനിമ അന്ന് ഒരു ലക്ഷ്യമായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ സിനിമകൊണ്ട് ജീവിയ്ക്കണം എന്നൊരു കാഴ്ചപ്പാടും തനിക്കില്ലായിരുന്നു എന്ന് ചാക്കോച്ചന്‍ പറഞ്ഞു.സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഒരു യുവനടന് പ്രധാന്യമുള്ള റോളു കിട്ടിയിട്ടും താന്‍ ബോധവാനായിരുന്നില്ലെന്ന് കുഞ്ചാക്കോ പറഞ്ഞു.ഒരു സാധാരണപടത്തെ പോലെ ചിത്രത്തേയും കണ്ടു.അന്നത്തെ അറിവില്ലായ്മയായിരുന്നു അത്.അത്തരത്തിലൊരു ചിത്രം ഇന്നായിരുന്നു ലഭിച്ചിരുന്നെങ്കില്‍ എക്‌സൈറ്റഡ് ആയേനെ,ചാക്കോച്ചന്‍ പറയുന്നു.മോഹന്‍ലാലിനും മമ്മൂക്കയ്ക്കും അഭിനയിക്കണമെന്നും കോമ്പിനേഷന്‍ സീനുകള്‍ കൂടുതല്‍ ചെയ്യണമെന്നും ആഗ്രഹിക്കുന്നതായും താരം പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News