Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തന്റെ മകളുടേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവാഹ ചിത്രത്തിനെതിരെ നടന്‍ ഹരിശ്രീ അശോകന്‍ രംഗത്ത്.സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് പറഞ്ഞ് ഹരിശ്രീ അശോകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. വാര്‍ത്ത വിശ്വസിക്കരുതെന്ന് പറഞ്ഞ ഹരിശ്രീ അശോകന്‍ തന്റെ കുടുംബഫോട്ടോയും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.ഹരിശ്രീ അശോകന്റെ മകളുടെ കല്യാണ ഫോട്ടോ എന്ന് പറഞ്ഞാണ് ഫോട്ടോ പ്രചരിയ്ക്കുന്നത്. എന്നാല്‍ ഫോട്ടോയില്‍ കാണുന്ന പെണ്‍കുട്ടി തന്റെ മകളല്ല എന്ന് ഹരിശ്രീ അശോകന്‍ വ്യക്തമാക്കി.കുടുംബത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് ഹരിശ്രീ അശോകന്‍ വ്യാജ ഫോട്ടോയ്‌ക്കെതിരെ പ്രതികരിച്ചത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഹരിശ്രീ അശോകന്റെ മകളെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങള്‍ വഴി ഒരു വിവാഹ ചിത്രം പ്രചരിച്ചിരുന്നു. ചിത്രം നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വിഷയത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ഹരിശ്രീ അശോകന്‍ തന്നെ രംഗത്തെത്തിയത്.
Leave a Reply