Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൗന്ദര്യം വാഗ്ദാനം ചെയ്യുന്ന നിരവധി സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഇന്ന് വിപണിയിൽ ലഭ്യമാണ്.ഇവ വന്‍തോതില്‍ വില്ക്കപ്പെടുകയും ചെയ്യുന്നു. പല ആളുകളും സൗന്ദര്യ വര്‍ധക വസ്തുക്കള്‍ മാറിമാറി പരീക്ഷിക്കുന്നവരാണ്. ഇങ്ങനെ പുതിയ പുതിയ ഉല്പന്നങ്ങൾ പരീക്ഷിക്കുന്നത് അത്ര നല്ലതല്ല. ക്രീമുകളും മറ്റും മാറിമാറി ഉപയോഗിക്കുന്നത് തൊലിയുടെ നിറം മാറുന്നതിനും മുഖക്കുരു ഉണ്ടാവുന്നതിനും കാരണമാകും.ഈ സൗന്ദര്യവർദ്ധക വസ്തുക്കളിലെല്ലാം ഏതെല്ലാം തരത്തിലുള്ള രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്ന് നിങ്ങൾക്കറിയുമോ? സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ കാര്യത്തില്‍ മാത്രമല്ല, നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ടൂത്ത്പേസ്റ്റ്, കേശസംരക്ഷണ ഉത്പന്നങ്ങള്‍, ക്രീമുകള്‍, ലോഷനുകള്‍, സ്പ്രേകള്‍ എന്നിവയെല്ലാം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലുള്ള അപകടകരമായ സൗന്ദര്യവര്‍ദ്ധക വസ്തുക്കളെ കുറിച്ചാണ് ചുവടെ പറയുന്നത്.
–

–
1.ചര്‍മ്മ-കേശ സംരക്ഷണ ഉത്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒരു രാസപദാര്‍ത്ഥമാണ് പാരാബെന്‍. ഷാംപൂ, മോയ്സ്ച്വറൈസറുകള്‍, ടൂത്ത്പേസ്റ്റുകള്‍, ലൂബ്രിക്കന്റ്സ് എന്നിവയിലെല്ലാം പാരാബെൻ അടങ്ങിയിട്ടുണ്ട്.ഇത് ക്യാൻസറിന് വരെ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
2.ചൊറിച്ചില്‍, എക്സിമ,താരന്, സോറിയാസിസ് എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ പൊതുവെ കാണപ്പെടുന്നതാണ് കോള്‍ടാര്‍.ഇത് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ട് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
3.ക്യാന്‍സറിന് കാരണമാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ് മെർക്കുറി.ചില ലിപ്സ്റ്റിക്കുകൾ മണിക്കൂറുകളോളം ഒളിമങ്ങാതെ നില്ക്കുന്നതായി കാണാം.ഇതിനു കാരണം അതിൽ ഉപയോഗിച്ചിട്ടുള്ള മെർക്കുറിയാണ്. ഇത്തരം ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ അറിയാതെ മെര്‍ക്കുറി ഉള്ളിലെത്തും.ഇത് അലർജിക്കും ക്യാൻസറിനും കാരണമാകുന്നു.
–

–
4.ടൂത്ത്പേസ്റ്റ്, സോപ്പുകള്‍, ഡിറ്റര്‍ജന്റുകള്‍, ഷേവിംഗ് ക്രീം എന്നിവയിലെല്ലാം അടങ്ങിയിട്ടുള്ളതാണ് സോഡിയം ല്വാറൈല്‍ സള്‍ഫേറ്റ്.പത (ഫോം) ഉണ്ടാകാന്‍ സഹായിക്കുന്ന ഇത്ക്യാൻസർ ഉണ്ടാകുന്നതിന് കാരണമാകുന്നു.
5.അണുനാശിനികള്‍, ആന്റിമൈക്രോബിയില്‍ സോപ്പുകള്‍, ഡിഷ്വാഷ് ബാറുകള്‍, ഹാന്‍ഡ് വാഷ് ലിക്വിഡുകള്‍ എന്നിവയിലെല്ലാം അടങ്ങിയിട്ടുള്ള മീഥൈല്‍ ഐസോതിയാസോലിനോണ് നാഡീവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന ഒരു രാസവസ്തുവാണ്.
–

–
6.കാജല്‍ ഉപയോഗിക്കുന്നത് വഴി കണ്ണിന് പല പ്രശ്നങ്ങളും ഉണ്ടാകാം. കെമിക്കല്‍, ടോക്സിക് സമ്പര്‍ക്കം മൂലം നേത്രരോഗങ്ങള്‍, ഗ്ലൂക്കോമ,നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടല്‍ എന്നിവ ഉണ്ടാകാം. കണ്ണിനുള്ളില്‍ സുറുമ, കാജല്‍ തുടങ്ങിയ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
7.കടുത്ത നിറമുള്ള നെയില്‍ പോളിഷുകള്‍ നഖത്തിന്റെ നിറം മഞ്ഞയാകാന്‍ ഇടയാക്കും.നെയില്‍ പോളിഷില്‍ അടങ്ങിയിരിക്കുന്ന അസെറ്റോണ്‍ എന്ന കടുപ്പമുള്ള രാസവസ്തുവിൻറെ ഫലമായാണ് നഖത്തിൻറെ നിറം മാറുന്നത്.
–
Leave a Reply