Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സംസ്ഥാന സര്‍ക്കാറിനും പോലീസിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത ആറു പെണ്‍കുട്ടികളെ കാണാതായ കേസിലാണ് ഹൈക്കോടതി പോലീസിനെയും സംസ്ഥാന സര്‍ക്കാറിനെയും വിമര്‍ശിച്ചത്.പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിക്കുമ്പോഴാണ് കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്.ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യനെ നേരിട്ടുവിളിച്ചു വരുത്തിയ കോടതി അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചു.കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതല്ലാതെ കാര്യക്ഷമമായ അന്വേഷണമൊന്നും നടത്തുന്നില്ലന്ന് ജസ്റ്റിസ് ആന്‍്റണി ഡൊമ്നിക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി. പത്തുദിവസത്തിനുള്ളില്‍ പെണ്‍കുട്ടികളെ കണ്ടെത്തിയില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നു കോടതി പൊലീസിനു മുന്നറിയിപ്പ് നല്‍കി.
Leave a Reply