Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സോളാര്‍ കേസില്‍,സിനിമ-സീരിയല്‍ നടി ശാലു മേനോനും,മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ടെനി ജോപ്പനും ജാമ്യം ലഭിച്ചു.കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.ജോപ്പന് ജാമ്യം അനുവദിക്കാമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു.ശാലുവിന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.50,000 രൂപയും,രണ്ട് ആള്‍ജാമ്യവും ജോപ്പന്‍ നല്‍കണം.കേരളം വിട്ടു പോകരുത്, അന്വേഷണ സംഘം ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജോപ്പന് ജസ്റ്റീസ് എസ്.എസ്.സതീശ് ചന്ദ്രന്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.ശാലു 1,00000 രൂപയും രണ്ട് ആള്‍ജാമ്യവും നല്കണം.പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, തുടര്‍ച്ചയായ എട്ടാഴ്ച എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്നില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് ശാലുവിന് ജാമ്യം അനുവദിച്ചത്.
Leave a Reply