Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:ജോസ് തെറ്റയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചുകൊണ്ട് വിധി വന്നു.ജോസ് തെറ്റയിലിനെതിരായ ലൈംഗിക പീഢനക്കേസിലെ തുടര്‍നടപടികള്‍ ഹൈകോടതി പത്ത് ദിവസത്തേക്ക് തടഞ്ഞു.ബലാല്‍സംഗക്കുറ്റം നിലനിലക്കുന്നതല്ല എന്ന് സംശയം പ്രകടിപ്പിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.ഭവദാസന്‍്റെ ഉത്തരവ്.ബലാല്‍സംഗക്കുറ്റം നിലനില്‍ക്കുന്നില്ലെന്ന് കോടതി കരുതിയാലും സത്രീകളുടെ അന്തസ്സിന് ക്ഷതം വരുത്തല്‍ പോലുള്ള കുറ്റങ്ങളില്‍ തെറ്റയിലിനെതിരെ നടപടി തുടരാനനുവദിക്കണമെന്ന സര്‍ക്കാറിന്‍്റെ ആവശ്യവും കോടതി താല്‍ക്കാലികമായി തള്ളി. പരാതിക്കാരിയുടെ വാദം കേട്ട ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് കോടതി അറിയിച്ചു.യുവതിയോട് വ്യാഴാഴ്ച കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അതിനിടെ തെറ്റയിലിനെതിരെ പരാതി നല്‍കിയ യുവതിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും.ആലുവ മജിസ്ട്രേറ്റിന് മുന്നിലാണ് മൊഴി രേഖപ്പെടുത്തുക.
Leave a Reply