Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 10:12 am

Menu

Published on November 24, 2018 at 3:02 pm

രാത്രിയിൽ പൊക്കിളില്‍ ലേശം നെയ്യ് ; ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാം

health-benefits-applying-ghee-on-belly-button

നമ്മുടെ ആരോഗ്യവും ചര്‍മവുമെല്ലാം പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്നു. നാം നമ്മുടെ ശരീരത്തില്‍ തന്നെ ചെയ്യുന്ന പല കാര്യങ്ങളും ദോഷങ്ങള്‍ വരുത്തും, ചിലത് അതുപോലെ ഗുണങ്ങളും. ആരോഗ്യകരമായ പല ശീലങ്ങളുമുണ്ട്, അസുഖം പരിഹരിയ്ക്കാനുള്ള ചില വഴികളുമുണ്ട്. ഇതെല്ലാം ശരീരത്തില്‍ നിന്നും തുടങ്ങി ശരീരത്തില്‍ അവസാനിക്കുന്നവയുമാണ്.

നമ്മുടെ ശരീരത്തില്‍ തന്നെ നിരവധി നാഡീഭാഗങ്ങളുണ്ട്. ശരീരത്തിന്റെ വിവിധ അവയവങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന നാഡീഭാഗങ്ങളാണ് ഇവ. ഇവയിലേല്‍ക്കുന്ന ക്ഷതങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ഇതുപോലെ ഇവയെ ഉദ്ധീപിപ്പിയ്ക്കുന്നതു പല രോഗങ്ങള്‍ക്കും പരിഹാരവുമാകും. അക്യൂപങ്ചര്‍ പോലുള്ളവയുടെ അടിസ്ഥാന തത്വവും ഇതാണ്.

ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗമാണ് പൊക്കിള്‍. പൊക്കിള്‍ക്കൊടി ബന്ധം അമ്മയും കുഞ്ഞുമായുള്ള ബന്ധത്തിന്റെ തീവ്രതയുമാണ്. ഈ പൊക്കിള്‍ സ്ഥാനവും പല രോഗങ്ങള്‍ക്കുളള ചികിത്സാവിധിയാകാറുണ്ട്. ആയുര്‍വേദത്തില്‍ നേവല്‍ ചക്ര എന്നു പറയുന്നു. പൊക്കിളിന് ചുറ്റുമുള്ള ചക്രം, ഇവിടെ ഊര്‍ജവും ചിന്താശക്തിയെ നിയന്ത്രിയ്ക്കുന്ന ഘടകങ്ങളുമെല്ലാം ഉണ്ടെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. സര്‍ഗശക്തി വര്‍ദ്ധിയ്ക്കാനും നല്ല ഊര്‍ജത്തിനുമെല്ലാം ഈ ഭാഗം ഉത്തേജിപ്പിച്ചു വയ്ക്കണമെന്നും ആയുര്‍വേദം പറയുന്നു. ഇതിനുള്ള വഴി ഇവിടെ പനിനീര്, ചന്ദനത്തൈലം എന്നിവ പുരട്ടുന്നതാണെന്നും ആയുര്‍വേദം വിവരിയ്ക്കുന്നു.കണ്ണ്, ചെവി, തലച്ചോര്‍, പാന്‍ക്രിയാസ് തുടങ്ങിയ വിവിധ അവയവങ്ങളുമായി പൊക്കളിനു ബന്ധമുണ്ട്.

പൊക്കിള്‍ക്കൊടിയില്‍ ലേശം നെയ ഒഴിയ്ക്കുന്നത് , അല്ലെങ്കില്‍ ചുറ്റും അല്‍പം നെയ്യു പുരട്ടുന്നത് നല്ലൊരു ചികിത്സാ വിധിയാണ്. നെയ്യിന് ആരോഗ്യപരമായ ഏറെ ഗുണങ്ങളുണ്ട്. ആയുര്‍വേദ ചികിത്സാരീതികളില്‍ ഏറെ പ്രധാനമാണ് ഇത്. നെയ്യു ചേര്‍ത്തുള്ള മരുന്നുകള്‍ ആയുര്‍വേദത്തിന്റെ മുഖ്യ ചികിത്സാരീതികളില്‍ പെടുന്ന ഒന്നാണ്. നെയ്യു കഴിയ്ക്കുന്നതും മുഖത്തു പുരട്ടുന്നതുമെല്ലാം ഏറെ നല്ലതാണ്. എന്തിന്, നെയ്യു മുടിയില്‍ പോലും പുരട്ടാമെന്നാണു പറയുക. നല്ല ശുദ്ധമായ നെയ്യു മുടിയില്‍ പുരട്ടുന്നത് അകാലനര അകറ്റാന്‍ നല്ലതുമാണ്. എന്നാല്‍ ഇത്തരം വഴികളില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ് നെയ്യ് പൊക്കിളിനു ചുറ്റും പുരട്ടുന്നതോ ഒന്നോ രണ്ടോ തുള്ളി ഒറ്റിയ്ക്കുന്നതോ .ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരുപോലെ ഗുണകരമാണെന്നു വേണം പറയാന്‍.

നെയ്യ്: പൊക്കിളില്‍ നെയ്യു പുരട്ടണമെന്നു പറയുന്നതിനു പല കാരണങ്ങളുമുണ്ട്. മുഖത്തു നെയ്യു പുരട്ടുന്നതു പലപ്പോഴും പ്രാവര്‍ത്തികമാകില്ല. പ്രത്യേകിച്ചും പുറത്തു പോകുമ്പോള്‍. ഇതിലെ എണ്ണമയം തന്നെ കാരണം. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് പൊക്കിളില്‍ പുരട്ടുന്നത്. ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിയ്ക്കും. പൊക്കിളിലൂടെ ശരീരത്തിന്റെ കോശങ്ങളിലേയ്ക്ക് ഇത് ആഗിരണം ചെയ്യപ്പെടുന്നു.

മുഖക്കുരു: മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ് പൊക്കിളിലെ നെയ് പ്രയോഗം. ഇത് മുഖത്തു നെയ്യു പുരട്ടുമ്പോഴുള്ള എണ്ണമയം പ്രശ്‌നത്തിന് പ്രതിവിധിയാണ്. പൊക്കിളില്‍ നെയ്യു പുരട്ടുന്നത് ചര്‍മത്തിലെ ടോക്‌സിനുകള്‍ നീക്കി ചര്‍മത്തിന് ആരോഗ്യം നല്‍കുന്നു.

ചര്‍മത്തിനു പ്രായക്കുറവ്: ചര്‍മത്തിനു പ്രായക്കുറവു തോന്നിപ്പിയ്ക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് പൊക്കിളിലെ നെയ് പ്രയോഗം. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയുന്നു. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്ന ഒന്നു കൂടിയാണ് ഈ പ്രയോഗം. വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധിയും.

പൊക്കിൾ: പൊക്കളിലാണ് മുഖവുമായി ബന്ധപ്പെട്ട നാഡികള്‍. ഇതു കൊണ്ടാണ് മുഖത്തു നെയ്യു പുരട്ടുന്നതിന്റെ അതേ ഗുണം പൊക്കിളില്‍ ഇതു പുരട്ടുന്നതിലൂടെ ലഭിയ്ക്കുന്നുവെന്നു പറയുന്നതും.

ചര്‍മം: ചര്‍മത്തിനു തിളക്കവും മൃദുത്വവുമെല്ലാം നല്‍കാന്‍ പൊക്കിളിലെ നെയ് പ്രയോഗം നല്ലതാണ്. ഇത് മുഖവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതു തന്നെ കാരണം.

കണ്ണിന്റെ കാഴ്ച: കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് പൊക്കിളിലെ നെയ് പ്രയോഗം. കണ്ണു വരണ്ടുപോകുന്നതു പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

പല തരം എണ്ണകളും പൊക്കിളില്‍ പ്രയോഗിയ്ക്കാറുണ്ട്. പല എണ്ണകള്‍ക്കും പല ആരോഗ്യപരമായ ഗുണങ്ങളുമുണ്ട് ;

*കടുകെണ്ണ

ക്ഷീണം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പൊക്കിളിനു ചുറ്റുമോ പൊക്കിളിലോ അല്‍പം കടുകെണ്ണ അഥവാ മസ്റ്റാര്‍ഡ് ഓയില്‍ പുരട്ടുന്നത് നല്ലതാണ്.രാത്രിയില്‍ നല്ല ഉറക്കം ലഭിയ്ക്കുകയും ചെയ്യും.

*ആര്യവേപ്പ്

ആര്യവേപ്പിന്റെ ഓയിലും പൊക്കിളിനു ചുറ്റും പുരട്ടുന്നതു ഗുണം നല്‍കുന്ന ഒന്നാണ്. ഇതു മുഖക്കുരുവിനുള്ള നല്ലൊരു പ്രതിവിധിയാണ്.

*ബദാം ഓയില്‍

പൊക്കിളില്‍ ബദാം ഓയില്‍ പുരട്ടുന്നതും നല്ലതാണ്. ഇതേ രീതിയില്‍ ബദാം ഓയില്‍ പൊക്കിളില്‍ വീഴ്ത്തുന്നത് മുഖത്തിന് തിളക്കവും സൗന്ദര്യവും വര്‍ദ്ധിപ്പിയ്ക്കും.

*ആര്‍ത്തവ വേദന

സ്ത്രീകളിലെ ആര്‍ത്തവ വേദനയ്ക്കുള്ള നല്ല പരിഹാരമാണ് പൊക്കളിലെ എണ്ണ പ്രയോഗം. പെപ്പര്‍മിന്റ്, ജിഞ്ചര്‍, സേജ് ഓയിലുകളാണ് കൂടുതല്‍ നല്ലത്. ഇത് നേര്‍പ്പിച്ചു വേണം പുരട്ടാന്‍.

*ജിഞ്ചര്‍, പെപ്പര്‍മിന്റ് ഓയിലുകള്‍

ജിഞ്ചര്‍, പെപ്പര്‍മിന്റ് ഓയിലുകള്‍ ബദാം ഓയില്‍, ഒലീവ് ഓയില്‍ എന്നിവയില്‍ കലര്‍ത്തി പുരട്ടുന്നതു വയറു വേദന ശമിപ്പിയ്ക്കാന്‍ നല്ലതാണ്. ഫുഡ് പോയ്‌സണ്‍, വയറിളക്കം, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന വയറുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമെന്നു വേണമെങ്കില്‍ പറയാം.

*കടുകെണ്ണ, ടീ ട്രീ ഓയില്‍

ശരീരത്തിലേയും വയറ്റിലേയും അണുബാധകള്‍ക്ക് ഇത് നല്ലൊരു മരുന്നാണ്. കടുകെണ്ണ, ടീ ട്രീ ഓയില്‍ എന്നിവയാണ് ഇതേ രീതിയില്‍ പുരട്ടേണ്ടത്.

*വെളിച്ചെണ്ണ

വെളിച്ചെണ്ണയും പൊക്കിളില്‍ തടവുകയോ പുരട്ടുകയോ ചെയ്യാം. ഇതു കൊണ്ടും ധാരാളം ഗുണങ്ങളുണ്ട്. പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടുന്നത് വയര്‍ കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ്. ഇതിലോ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ നേരിട്ട് വയറിന്റെ ഉള്ളിലേയ്ക്കിറങ്ങി കൊഴുപ്പുണ്ടാക്കുന്ന അഡിപോസ് ടിഷ്യൂവിനെ കുറയ്ക്കുന്നു. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കും. വയര്‍ കുറയ്ക്കും.

*പ്രത്യുല്‍പാദന ശേഷി

പൊക്കിളില്‍ വെളിച്ചെണ്ണ പുരട്ടുന്നത് സ്ത്രീകളുടെ പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കുമെന്നു വേണം പറയാന്‍. പൊക്കിള്‍ യൂട്രസുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. വെളിച്ചെണ്ണയിലെ പല ആരോഗ്യഗുണങ്ങളും ഇതിലൂടെ നേരിട്ട് ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നുണ്ട്. പുരുഷന്മാര്‍ക്കും പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു തന്നെയാണ് ഇത്.

*ആവണക്കെണ്ണ

ആവണക്കെണ്ണ ഇതേ രീതിയില്‍ പുരട്ടുന്നത് മുട്ടു വേദനയ്ക്കും സന്ധി വേദനകള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്.

രാത്രി കിടക്കാന്‍ നേരത്താണ് നെയ്യ്, എണ്ണ പ്രയോഗം കൂടുതല്‍ നല്ലത്. ഇതു ചുറ്റും പുരട്ടാം, പഞ്ഞിയില്‍ മുക്കി വയ്ക്കാം. പൊക്കളില്‍ ഒറ്റിയ്ക്കാം. പിറ്റേന്നു രാവിലെ മാത്രം കഴുകുക.

Loading...

Leave a Reply

Your email address will not be published.

More News