Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 31, 2026 12:57 am

Menu

Published on January 29, 2020 at 4:33 pm

കാലിനടിയില്‍ ലേശം വെളിച്ചെണ്ണ പുരട്ടൂ ; ഗുണങ്ങളേറെ !!

health-benefits-of-applying-coconut-oil-before-bed-time

നമ്മുടെ ആരോഗ്യത്തിനു സഹായിക്കുന്ന ശീലങ്ങള്‍ പലതുണ്ട്. ഇതില്‍ ചിലത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ചിലതുമാണ്. രാവിലെയും രാത്രിയും ചെയ്യാവുന്ന പല തരത്തിലെ ശീലങ്ങളുമുണ്ട്. ഇത്തരത്തിലെ ഒരു നല്ല ശീലമാണ് രാത്രി കിടക്കാന്‍ നേരത്ത് കാല്‍പാദത്തില്‍, പ്രത്യേകിച്ചു കാലിനടിയില്‍ വെളിച്ചെണ്ണ കൊണ്ടു മസാജ് ചെയ്യുന്നത്. രാത്രി കിടക്കാന്‍ നേരത്തു കാലിനടിയില്‍ വെളിച്ചെണ്ണ കൊണ്ടു മസാജ് ചെയ്യുന്നതിന്റെ ആരോഗ്യപരമായ ചില ഗുണങ്ങളെക്കുറിച്ചറിയൂ

കാലില്‍, പ്രത്യേകിച്ചു കാലിനടിയില്‍ വെളിച്ചെണ്ണ പുരട്ടിയാല്‍, അതും കിടക്കാന്‍ നേരം, ഇതു നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഇത് ഏറെ സഹായിക്കും. ശരീരത്തിലെ രക്തപ്രവാഹം ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനവുമാണ്. ഹൃദയത്തിനും തലച്ചോറിനുമെല്ലാം ഇതേറെ നല്ലതാണ്.

കാല്‍ മരവിയ്ക്കുന്നത്, കോള്‍ഡ് ഫീറ്റ് പോലെയുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇത് കാലിനു ചൂടു നല്‍കുന്നു. രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതും ഇതിനു സഹായിക്കുന്ന ഒന്നാണ്. കാലിലെ മരവിപ്പിനു കാരണം രക്തപ്രവാഹം കുറയുന്നതു കൂടിയാണ്.

ഗര്‍ഭിണികള്‍ കാലില്‍ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. ഇത് കാലിലുണ്ടാകാന്‍ സാധ്യതയുള്ള നീരു കുറയ്ക്കുവാനും കാല്‍വേദന കുറയ്ക്കുവാനുമെല്ലാം സഹായിക്കുന്ന ഒന്നാണ്. കാലില്‍ ഫ്‌ളൂയിഡ് അടിഞ്ഞു കൂടിയിട്ടുള്ള നീരു കുറയ്ക്കുവാനും ഇതു സഹായിക്കുന്നു.

കാലിന്റെ ചര്‍മത്തിന് ആരോഗ്യമുണ്ടാകാനും ഇത് ഏറെ നല്ലതാണ്. ചര്‍മം വിണ്ടു കീറുന്നതു തടയുവാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇത് ദിവസവും ചെയ്യുന്നത് കാല്‍ വിണ്ടു കീറുന്നതിനുള്ള നല്ലൊരു പരിഹാരമാണ്. കാലിലെ മൃതകോശങ്ങള്‍ നീക്കാനുള്ള നല്ലൊരു വഴിയാണിത്. ഇതു വഴി കാലിന്റെ ചര്‍മത്തിന് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു.

തണുപ്പുള്ള കാലാവസ്ഥകളില്‍ ശരീരത്തിന് ചൂടു നല്‍കും. തണുപ്പു മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഇത് ഒഴിവാക്കും. സന്ധിവേദനയൊഴിവാക്കാനും മസാജ് ഏറെ നല്ലതാണ്. കുളിയ്ക്കുമ്പോഴും കാലിനടിയില്‍ എണ്ണ പുരട്ടുന്നത് ഏറെ നല്ലതാണ്.നല്ല തണുപ്പുള്ള കാലാവസ്ഥയിലെങ്കില്‍ കടുകെണ്ണ പുരട്ടി മസാജ് ചെയ്യാം. പ്രത്യേകിച്ചും തണുപ്പു കാലാവസ്ഥകളില്‍.

കാലിനടിയില്‍ ഇതു പോലെ കിടക്കാന്‍ നേരത്തും കുളിയ്ക്കുന്ന നേരത്തുമെല്ലാം വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. കാഴ്ച ശക്തി വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഇതു സഹായിക്കും.

കിടക്കാന്‍ നേരം കാലിനടിയില്‍ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് നല്ല ഉറക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. ഇത് ശരീരത്തിനും നാഡികള്‍ക്കുമെല്ലാം സുഖം നല്‍കുന്നു. നാഡികളെ ശാന്തമാക്കുന്നു. സ്‌ട്രെസ്, ടെന്‍ഷന്‍ പോലുള്ളവ പരിഹരിയ്ക്കാനുള്ള ഒന്നു കൂടിയാണിത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News