Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പച്ചക്കറിയായി ലോകവ്യാപകമായിത്തന്നെ ഉപയോഗിക്കുന്ന ഒന്നാണ് കോളിഫ്ലവർ. ശരീരത്തിനാവശ്യമുള്ള സിങ്ക്, മഗ്നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധാതുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗര്‍ഭിണികളുടെ ആരോഗ്യത്തിനും ഫലപ്രദമായ പച്ചക്കറിയാണ് കോളിഫ്ലവർ. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗര്‍ഭിണികളുടെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. കോളിഫ്ലവർ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്.
1.ശ്വാസകോശ ക്യാന്‍സര്‍,ബ്രെസ്റ്റ് ക്യാന്‍സര്‍, ബ്ലാഡര്‍ ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവ് കോളിഫ്ലവറിനുണ്ട്.
2.പുതിയ കോശങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിവുള്ള ഇവ ഗര്‍ഭിണികളുടെ ആരോഗ്യത്തെ സംരക്ഷിച്ചു നിര്‍ത്തും. പ്രസവം സുഖമമാക്കാനും സഹായിക്കും. ഒരു കപ്പ് കോളിഫഌവര്‍ ദിവസവും കഴിക്കുക.
–

–
3.ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിച്ചു നിര്‍ത്താന്‍ ഈ പച്ചക്കറിക്ക് കഴിവുണ്ട്.
4. ധാരാളം ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ കോളിഫ്ലവർ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ സഹായിക്കും.
5.ഫോളേറ്റ്, വൈറ്റമിന്‍ എ, ബി എന്നിവ പുതിയ കോശങ്ങള്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും.
–

–
6.കലോറി കുറഞ്ഞ ഒരു പച്ചക്കറിയാണ് കോളിഫ്ലവർ. ഡയറ്റില്‍ കോളിഫഌവര്‍ ഉള്‍പ്പെടുത്തുന്നത് തടി കുറയ്ക്കാൻ സഹായിക്കും .
7.കാത്സ്യത്തിന്റെ ഒരു കേന്ദ്രം ആണെന്നും പറയാം. ഇത് എല്ലുകള്‍ക്കും, പല്ലുകള്‍ക്കും ഉറപ്പ് നല്‍കുന്നു.
8.ശരീരത്തെ വിഷമുക്തമാക്കി ശരീര പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
–

–
9.നിങ്ങളുടെ ശരീരത്തെ ഫിറ്റാക്കി നിര്‍ത്താന്‍ കഴിവുള്ളതാണ് ഇതെന്ന് മുന്‍പേ പറഞ്ഞു കഴിഞ്ഞു. അതോടൊപ്പം ചര്‍മകാന്തിക്കും മികച്ച മരുന്നാണിത്. ചര്‍മത്തിലെ ചുളിവുകളും, മുഖക്കുരു, കറുത്തപാട്, മുറിവ് എന്നിവയൊക്കെ മാറ്റിതരും.
10.മുടി വളരാനും, മുടി കൊഴിച്ചല്‍ തടയാനും കോളിഫ്ലവർ നല്ലതാണ്.