Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്ത് മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന മത്സ്യയിനങ്ങളിൽ മൂന്നിലൊന്നുഭാഗവും മത്തിയാണ്. എന്നാല്‍ വിലക്കയറ്റവും ക്ഷാമവും മായം ചേര്‍ക്കലുമൊക്കെ അതിന്റെ ഉച്ചകോടിയില്‍ എത്തിനില്ക്കുമ്പോഴും സാധാരണക്കാരൻറെ സഹായത്തിനെത്തുന്ന ഒന്നാണ് ‘പാവപ്പെട്ടവന്റെ മത്സ്യം’ എന്നറിയപ്പെടുന്ന മത്തി.. രുചി, പോഷണം, വിലക്കുറവ് എന്നിവ പരിഗണിക്കുമ്പോള്‍ സസ്യേതര ഭക്ഷ്യവസ്തുക്കളില്‍ മുന്‍പന്തിയിലാണ് മത്തിയുടെ സ്ഥാനം.മലയാളത്തില്‍ മത്തിയെന്നും ചാളയെന്നും അറിയപ്പെടുന്ന ഈ മത്സ്യം ഏറ്റവുമധികം ലഭിക്കുന്നത് ആഫ്രിക്കൻ രാജ്യമായ മൊറോക്കോ തീരത്താണ്.മത്തി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാന വിഭവമാണ്.മത്തി പല അസുഖങ്ങളെയും തടയുന്നതിനുള്ള നല്ലൊരു ഉപാധിയാണ്. അയേണ്‍, ഫോസ്ഫറസ്, കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ഡി എന്നീ നിരവധി ധാതുക്കൾ മത്തിയിലടങ്ങിയിട്ടുണ്ട്.
–

–
1.ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ് മത്തി. ഇതിലടങ്ങിയിട്ടുള്ള വൈറ്റമിന്‍ ബി 12 കാര്‍ഡിയാക് പ്രവര്‍ത്തനങ്ങളെ പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നു.
2.മത്തിയിലടങ്ങിയിട്ടുള്ള വൈറ്റമിന്‍ ഡി, കാല്‍സ്യം എന്നിവ കോളോറെക്ടല്‍ ക്യാന്‍സര്‍ തടയാൻ സഹായിക്കുന്നു.
3.50 വയസ്സ് കഴിഞ്ഞവരിൽ കണ്ണിന്റെ കാഴ്ച വര്‍ഷം തോറും കുറയുന്ന മക്യൂലര്‍ ഡീജെനറേഷന്‍ എന്നൊരു അവസ്ഥയുണ്ടാകാറുണ്ട്. ഇതിനെ ചെറുക്കാൻ മത്തി കഴിക്കുന്നത് നല്ലതാണ്.
–

–
4.ശരീരത്തിലെ ഓക്‌സിജന്‍ പ്രവാഹം ശക്തിപ്പെടുത്താന്‍ മത്തിയിലടങ്ങിയിട്ടുള്ള അമിനോ ആസിഡ്, പ്രോട്ടീന്‍ എന്നിവ സഹായിക്കും.
5.ശരീരകോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും അത്യാവശ്യമായ പ്രോട്ടീന്‍ മത്തിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
6.പതിവായി മത്തി കഴിക്കുന്നത് ഉറപ്പുള്ള എല്ലും പല്ലും നിലനിര്‍ത്താനും ഓസ്റ്റിയോ പൊറോസിസ് (എല്ലിന്റെ ഉറപ്പുകുറയുന്ന ഒരുതരം രോഗം) തടയാനും സഹായിക്കുന്നു.
–

–
7.കുട്ടികളുടെ ബുദ്ധിവികാസത്തിന് നെല്ലിക്ക ചേര്‍ത്തരച്ച മത്തിക്കറി നല്ലതാണെന്ന് പണ്ടുകാലത്തെ ആളുകൾ പറയാറുണ്ട്. ഒമേഗാ -3 ഫാറ്റി ആസിഡിൻറെ ഗുണമാണ്.
8.മത്തി പൊരിച്ചുകഴിക്കുമ്പോള്‍, മത്തിയുടെ ഗുണങ്ങളൊക്കെ കിട്ടുമെങ്കിലും പൊരിക്കുന്ന എണ്ണയുടെയും ചൂടാക്കുമ്പോള്‍ എണ്ണയ്ക്കുണ്ടാകുന്ന രാസമാറ്റങ്ങളുടെയും ഫലമായി മൊത്തത്തില്‍ വിപരീതഫലമാണ് ഉണ്ടാവുക. അതിനാൽ ഏറ്റവും നല്ലത് മത്തി കറിവെച്ചു കഴിക്കുന്നതാണ്.
–

Leave a Reply